Connect with us
48 birthday
top banner (1)

Kannur

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പീഎച്ച്ഡി കോപ്പിയടി; യുജിസിക്ക് രേഖകള്‍ കൈമാറി അസം സർവ്വകലാശാല

Avatar

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ പിഎച്ച‌്‌ഡിക്കായി സമർപ്പിച്ച തീസിസ് കോപ്പിയടിച്ചതാണെന്ന പരാതിയില്‍ നടപടി. അസം സർവകലാശാല രേഖകള്‍ യുജിസിക്ക് കൈമാറി. അസം സർവകലാശാല ബോധപൂർവം നടപടി വൈകിപ്പിക്കുന്നുവെന്നാരോപിച്ച്‌ കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. ഷിനോ പി ജോസ് യുജിസി ചെയർമാനടക്കം പരാതി നല്‍കിയിരുന്നു. വി.രാജേഷ് എന്നയാള്‍ മൈസൂർ സർവകലാശാലയില്‍ സമർപ്പിച്ച പിഎച്ച്‌ഡി തീസിസ് രതീഷ് കാളിയാടൻ കോപ്പിയടിച്ച്‌ അസം സർവകലാശാലയില്‍ സമർപ്പിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച്‌ കണ്ണൂർ സർവകലാശാല സെനറ്റ് അംഗവും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന സെക്രട്ടറിയുമായ ഡോ. ഷിനോ പി ജോസ് പരാതി നല്‍കിയിരുന്നു.

കോപ്പിയടിയെന്ന് പറയുന്ന രേഖകള്‍ കൂടുതല്‍ നടപടിക്കായാണ് യുജിസിക്ക് കൈമാറിയത്. എന്നാല്‍, യുജിസി അല്ല സർവകലാശാല തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് ഷിനോ പി ജോസിന്റെ ആവശ്യം. യുജിസിയും അസം സർവകലാശാലയും മാതൃകാപരമായ നടപടി കൈക്കൊണ്ടിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ബിജെപി പ്രവർത്തകൻ സൂരജ് കൊലക്കേസിൽ എട്ട് സി.പി.എമ്മുകാർക്ക് ജീവപര്യന്ത്യം

Published

on

കണ്ണൂർ: കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ കുറ്റക്കാരായ ഒമ്പത് സി.പി.എമ്മുകാർക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചുപ്രതികളായ എട്ട് സി.പി.എമ്മുകാർക്ക് ജീവപര്യന്തവും ഒരാള്‍ക്ക് മൂന്നു വർഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.

ഒന്നാം പ്രതിയും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയുമായ ടി.കെ. രജീഷ്, അഞ്ചാം പ്രതിയും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരനുമായ മനോരാജ് നാരായണന്‍, എന്‍.വി. യാഗേഷ്, കെ. ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി. പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപന് മൂന്നു വർഷം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ടി.കെ. രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം. മനോരാജ്, സജീവൻ എന്നീ അഞ്ചു പേർക്ക് ജീവപര്യന്തം കഠിനതടവും ഗൂഢാലോചന കുറ്റം തെളിഞ്ഞ പ്രഭാകരൻ, കെ.വി. പത്മനാഭൻ, എം. രാധാകൃഷ്ണൻ എന്നിവർക്ക് ജീവപര്യന്തം തടവും വിധിച്ചത്. ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് അറിഞ്ഞിട്ടും ഒളിവില്‍ പാർക്കാൻ സഹായിച്ചതിനാണ് പ്രദീപന് മൂന്നു വർഷം തടവ്. രണ്ട് മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് ആയുധ നിരോധന നിയമപ്രകാരം രണ്ട് വർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു

Advertisement
inner ad

.2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ടാണ് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
സംഭവത്തിന് ആറു മാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറു മാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോള്‍ 32 വയസ്സായിരുന്നു. തുടക്കത്തില്‍ പത്തു പേരായിരുന്നു കേസില്‍ പ്രതികള്‍. പിന്നീട് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ. രജീഷിന്‍റെ കുറ്റസമ്മതമൊഴി പ്രകാരം രജീഷിനെയും മനോരാജ് നാരായണനെയും കൂടി പ്രതി ചേര്‍ക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Kannur

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ

Published

on

കണ്ണൂർ: ആന്തൂർ മൊറാഴയിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ചു കൂടെയുണ്ടായിരുന്നയാൾ പിടിയിൽ. ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചത്. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാർ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച്‌ നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാർ ഓട്ടോറിക്ഷയില്‍ നാട് വിടാൻ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്ബള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടൻ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്ബ് പോലീസിന് കൈമാറി.

Advertisement
inner ad
Continue Reading

Featured

സൂരജ് വധക്കേസ്; ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് ഒന്നാംപ്രതി; മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സിപിഎമ്മുകാർ കുറ്റക്കാരന്ന് കോടതി

Published

on

കണ്ണൂര്‍: കണ്ണൂരിൽ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ടിപി പ്രതിയും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സി.പി.എമ്മുകാർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷാണ് നിലവില്‍ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയാണ്.

രണ്ട് പ്രതികള്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്ബേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. നേരത്തെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

Advertisement
inner ad

2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ആറുമാസം മുമ്ബും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോൾ 32 വയസ്സായിരുന്നു.

Advertisement
inner ad
Continue Reading

Featured