Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Ernakulam

മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡ്വൈസർ തട്ടിപ്പുക്കാരൻ; തൽസ്ഥാനത്ത് നിന്ന് നീക്കണം: കെ എസ് യു

Avatar

Published

on

കൊച്ചി : മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറുടെ പി എച്ച് ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയതാണെന്നും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രതീഷ് കളിയാടാൻ തട്ടിപ്പുക്കാരനാണെന്നും അയാളെ തൽസ്ഥാനത്ത്‌ നിന്നും നീക്കണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. കേരളത്തിൽ ഒരു സർക്കാർ സ്കൂളിൽ 2009-17 കാലത്തു ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ 2012-14 ൽ ആസാമിൽ നിന്നും ചട്ടവിരുദ്ധമായാണ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡ്വൈസറുമായ രതീഷ് കാളിയാടൻ ഒരേ സമയം ഫുൾടൈമായി പി എച്ച് ഡി നേടിയത്.


ആസാം സർവകലാശാലയിൽ നിന്നും പി എച്ച് ഡി നേടിയ രതീഷ് കാളിയാടന്റെ പ്രബന്ധത്തിന്റെ മൊത്തം കോപ്പിയടി തോത് turnitin സോഫ്റ്റ്‌വെയർ പ്രകാരം 70% ആണ് .ഓരോ ചാപ്റ്ററും എടുത്ത് പ്രത്യേകം പരിശോധിച്ചപ്പോഴും വലിയ കോപ്പിയടി തോത് വ്യക്തമായി.
ഇന്റർനെറ്റ്, പ്രസിദ്ധീകരണങ്ങൾ, വിദ്യാർത്ഥി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽ നിന്നും ആണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത് ഏറ്റവും വ്യക്തമായ രീതിയിൽ കോപ്പിയടി തോത് പ്രകടമാക്കുന്ന അംഗീകരിക്കപ്പെട്ട യുജിസി അംഗീകൃത സോഫ്റ്റ്‌വെയർ ആണ് ഇത്. കേരളത്തിൽ രതീഷ് കാളിയാടൻ ഹയർസെക്കൻഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവിൽ ആണ് ആസാം സർവ്വകലാശാലയിൽ നിന്നും പി എച്ച് ഡി നേടിയതായി രേഖയിൽ ഉള്ളത്. ഇവിടെ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന് എങ്ങനെ ആസാമിൽ പോയി പി എച്ച് ഡി ഗവേഷണം നടത്തുവാൻ സാധിച്ചു എന്നുള്ളത് ദുരൂഹമാണ് . പിഎച്ച്ഡി ചെയ്യുവാൻ കുറഞ്ഞത് മൂന്നു വർഷങ്ങൾ എങ്കിലും വേണം എന്ന യുജിസി നിബന്ധന ഉള്ളപ്പോൾ രതീഷ് കാളിയാടൻ രണ്ടുവർഷംകൊണ്ട് പി എച്ച് ഡി പൂർത്തിയാക്കി.മാത്രവുമല്ല യുജിസി നിഷ്കർഷിക്കുന്ന കോഴ്സ് വർക്ക് ഇദ്ദേഹം ചെയ്തിട്ടില്ല എന്നതും വ്യക്തമാണ് .


തലശേരി ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഴുവൻ സമയ അധ്യാപകനായ ജോലി ചെയ്തു സർക്കാർ ശമ്പളം വാങ്ങി, അതേസമയം തന്നെ ആസാമിൽ പിഎച്ച്ഡി ചെയ്തു .പി എച്ച് ഡി പ്രബന്ധത്തിൽ വലിയ തോതിൽ കോപ്പിയടി പ്രകടമാവുകയും ചെയ്തു .കണ്ണൂർ സർവ്വകലാശാലയിൽ ജേർണലിസം വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നേടാൻ നീക്കങ്ങൾ ആരംഭിച്ചതായി ആക്ഷേപമുണ്ട്. 2012 ഒക്ടോബർ ഒന്ന് മുതൽ മുതൽ 2014 നവംബർ അഞ്ച് വരെയുള്ള കാലയളവിലാണ് ഇദ്ദേഹം പി എച്ച്ഡി ചെയ്തത് .ഫുൾടൈം പി എച്ച് ഡി ചെയ്യുമ്പോൾ 80 % മുകളിൽ ഹാജർ ഗവേഷണ സെന്ററിൽ ഉണ്ടാകണമെന്ന് നിബന്ധനയുണ്ട് .ഇദ്ദേഹം ഹയർ സെക്കൻഡറി അധ്യാപകനായിരുന്ന കാലയളവിൽ എങ്ങനെയാണ് ആസാമിൽ 80 ശതമാനം ഹാജർ നേടിയത് എന്നത് അന്വേഷണ വിധേയമാക്കണം എന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപെട്ടു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമ വകുപ്പ് അധ്യാപികയും മുൻ എംജി പിവിസി യുമായ ഷീന ഷുക്കൂർ, മുൻ മന്ത്രി ജ്
കെ. ടി. ജലീൽ, ചിന്ത ജെറോം എന്നിവരുടെ പ്രബന്ധ കോപ്പിയടി ( പ്ലാജറിസം) സംബന്ധിച്ച പരാതികളിൽ അന്വേഷണം മരവിപ്പിച്ചിരിക്കുമ്പോ ഴാണ് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പി എച്ച് ഡി കോപ്പിയടി പുറത്തായത്. കായംകുളത്തെ എസ് എഫ് ഐ നേതാവ് നിഖിൽ കേരള യൂണിവേഴ്സിറ്റിയിലും കലിങ്കയിലും ഒരേ സമയം പഠിച്ച പോലെ തലശേരിയിൽ പഠിപ്പിച്ചുകൊണ്ട് ആസാമിൽ പഠിച്ചു എന്ന് പറയുന്നതിൽ വൈരുദ്യം ഉണ്ട്.എത്തരത്തിൽ ആണ് ഇയാളെ മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡ്വൈസർ ആക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണം.കോപ്പിയടിച്ച പി എച് ഡി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആസാം യൂണിവേഴ്സിറ്റിക്കും ഇതിൽ അന്വേഷണം നടത്തണം എന്നാവശ്യപെട്ട് യൂ ജി സി ക്കും പരാതി കൊടുക്കുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.

Advertisement
inner ad

Cinema

‘ കീരിക്കാടൻ ജോസ്’ വിടവാങ്ങി, നടന്‍ മോഹൻരാജ് അന്തരിച്ചു

Published

on

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടൻ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു

Advertisement
inner ad
Continue Reading

Ernakulam

കൊല്ലം – എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

Published

on

കൊല്ലം-എറണാകുളം റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ സർവീസ് നടത്തുക. സർവീസ് അനുവദിച്ച ഉത്തരവ് റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്, ഈ മാസം ഏഴാം തീയതി മുതലാണ് സർവീസ് ആരംഭിക്കുന്നത്.

ആദ്യ ഘട്ടത്തിൽ, കൊല്ലം-എറണാകുളം റൂട്ടിൽ മെമ്മു സ്പെഷ്യൽ സർവീസുകൾ ആയിരിക്കും പ്രവർത്തിക്കുക. വിദ്യാർത്ഥികളും ജോലിക്കായി യാത്ര ചെയ്യുന്നവരും ഈ സർവീസുകളിൽ നിന്നും ഗുണം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവൃത്തി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഈ പുതിയ സർവീസ് സഹായകരമാകും. പുനലൂർ-എറണാകുളം റൂട്ടിൽ മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Advertisement
inner ad
Continue Reading

Accident

വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്

Published

on

കൊച്ചി: വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അപകടകരമായ നിലയില്‍ വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തത്. അപകടത്തില്‍ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

മോട്ടോര്‍ വാഹനവകുപ്പ് ബസില്‍ പരിശോധന നടത്തിയശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് സമീപം അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ബസ് ആംബുലന്‍സിലും ബൈക്കുകളിലും ഇടിച്ചു. ഒടുക്കം കണ്ടെയിനറില്‍ ഇടിച്ചാണ് ബസ് നിര്‍ത്തിയത്.

Advertisement
inner ad

ആംബുലന്‍സിലെ രോഗിയും ബസ്സിലെ യാത്രക്കാരും അടക്കം പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിന് ബ്രേക്ക് നഷ്ടപ്പെട്ട് ഡ്രൈവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന വീഡിയോ ഇതിനകം പ്രചാരണത്തിലുണ്ട്.

Advertisement
inner ad
Continue Reading

Featured