‘ഉപ്പ് മാങ്ങാ ഭരണിയെന്ന് പറയുമ്പോൾ അപ്പുണ്ണിയുടെ കിണ്ടി’യെന്ന് തിരിച്ച് പറയുമ്പോലെ പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി മുഖ്യമന്ത്രി ; കോവിഡിൽ സർക്കാർ പരാജയം

കൊച്ചി: കേരളം മൂന്നാം തരം​ഗത്തെ അഭിമുഖീകരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ എവിടെയും എത്തും പിടിയും ഇല്ലാതെ നിൽക്കുകയാണ് പിണറായി സർക്കാർ. കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾ ഇന്ന് ഏറെ ഭയക്കുന്നത് കേരളത്തിൽ നിന്നുളള യാത്രക്കാരെയാണ്. കോവിഡ് പ്രതിരോധത്തിന് മറ്റ് സംസ്ഥാനങ്ങളെ മാത‍ൃകയാക്കുകയോ ഫലപ്രദമായ മാർ​ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം തെറ്റായ രീതിയാണ് സർക്കാർപിന്തുടരുന്നത്. മഹാമാരിക്ക് മുന്നിൽ അടിയറവ് വച്ച് തലകുനിച്ച് നിൽക്കുകയാണ് ഭരണപക്ഷം. ചെറുത്തുനിൽപ്പിന് കൃത്യമായ ആസൂത്രണമില്ലായ്മയും, അശാസ്ത്രീയ അടച്ചിടലുകളുമാണ് കേരളത്തിന്റെ സ്ഥിതി​ഗതികൾ വഷളാക്കിയതെന്നത് പകൽപോലെ സത്യമാണ്. പ്രതിസന്ധിയുടെ കാലത്ത് ജനജീവിതം കൊണ്ട് പന്താടുകയാണ് ആരോ​ഗ്യ മന്ത്രി. പന്താട്ടത്തിന് ചുക്കാൻപിടിക്കുന്നത് സ്വയം പ്രഖ്യാപിത കപ്പിത്താനും. സർക്കാരിന്റെ കഴിവ്കേടുകൾ പ്രതിപക്ഷവും, ജനങ്ങളും ചോദ്യം ചെയ്യുമ്പോഴാകട്ടെ ഉപ്പ് മാങ്ങാ ഭരണിയെന്ന് പറയുമ്പോൾ അപ്പുണ്ണിയുടെ കിണ്ടി എന്ന് തിരിച്ച് പറയും പോലെ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് മുഖ്യമന്ത്രി തട്ടിവിടുന്നത്.

മന്ത്രിമാരും, അണികളും ദിനരാത്രം മുഖ്യമന്തിയെ വെളളപൂശുന്ന തിരക്കിലാണ്. മുഖ്യമന്ത്രിയാകട്ടെ ക്രിമിനലുകളെ സംരക്ഷിക്കുന്നതിലും, അഴിമതി കണക്കുകൾ മറച്ചു പിടിക്കുന്നതിനുമുളള തത്രപാടിലും.
സർക്കാരിന്റെ പ്രതിശ്ഛായക്കേറ്റ പ്രഹരം മറച്ചുപിടിക്കാൻ പി.ആർ ഏജൻസികൾ അൽപ്പമൊന്ന് വിയർക്കേണ്ടിയിരിക്കുന്നു.
രാജ്യത്തെ പകുതിയിലേറേ കോവിഡ് കണക്കുകൾ സംസ്ഥാനത്തുനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും കോവിഡ് പ്രതിരോധത്തിന് തുടരെ തുടരെ തെറ്റായ നയമാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എന്നതിനുളള ഉത്തമ ഉദാഹരണമാണ് ഞായാറാഴ്ച്ചകളിലെ സമ്പൂർണ്ണ ലോക്ഡൗൺ.
ഞായാറാഴ്ച്ച ലോക്ക്ഡൗൺ ഏർപ്പെടുത്തുമ്പോൾ ശനിയും തിങ്കളും ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലും മറ്റ് പൊതു സ്ഥലങ്ങളിലും തിരക്ക് വർധിപ്പിക്കുമെന്നത് സാമാന്യ ബോധമുളള കൊച്ചുകുട്ടികൾക്ക് പോലും ചിന്തിക്കാവുന്ന വസ്തുതയാണ്. ചൂട് വെളളത്തിൽ വീണ പൂച്ചപോലും അതിൽ നിന്നും പാഠമുൾക്കൊളളുമ്പോൾ സർക്കാരിന് ശരിയായ നയങ്ങൾ സ്വീകരിച്ച് ജനത്തെ സംരക്ഷിക്കാൻ സാധാരണക്കാർ ദൈവത്തോട് മുട്ടീപ്പായി പ്രാർത്ഥിക്കേണ്ട ​ഗതിയാണ്.

Related posts

Leave a Comment