Connect with us
head

Featured

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മണികണ്ഠൻ കെ പേരലി

Published

on

കോഴിക്കോട്: വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കഴിഞ്ഞ 17ന് കൊയിലാണ്ടിക്ക് സമീപം നന്ദിയിലെ ഫാരിസ് അബൂബക്കറിന്റെ വീട്ടിലെത്തിയ പിണറായി മൂന്ന് മണിക്കൂറോളമാണ് അവിടെ ചിലവഴിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ച് സ്വർണ്ണക്കടത്ത് കേസ് ഉണ്ടായപ്പോൾ കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന് പിസി ജോർജ് ആരോപിച്ച വിവാദ വ്യവസായി കൂടിയാണ് ഫാരിസ് അബുബക്കർ.

പയ്യോളിയിലെ പാർട്ടി പരിപാടിക്കെത്തിയ പിണറായി അരമണിക്കൂറോളം പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഹാരിസ് അബൂബക്കറിന്റെ വീട്ടിലെത്തിയത്. ഹാരിസിന്റെ പിതാവ് മമത് അബൂബക്കർ കഴിഞ്ഞ 13നാണ് അന്തരിച്ചത്. മരണത്തിൽ അനുശോചനം അറിയയിക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. സിപിമ്മിലെ വിഭാഗീയതയുടെ കാലത്ത് പിണറായിപക്ഷത്തെ താങ്ങി നിർത്തിയ സാമ്പത്തിക സ്രോതസ്സായിരുന്നു ഹാരിസ് അബുബക്കർ . അക്കാലത്ത് വെറുക്കപ്പെട്ടവൻ എന്നാണ് ഹാരിസിനെ വിഎസ് വിശേഷിപ്പിച്ചിരുന്നത്. ജീർണ്ണതയുടെ അഴുക്ക്പുരണ്ട കറൻസികൾ പാർട്ടിക്ക് വേണ്ട എന്നും വിഎസ് അന്ന് പറഞ്ഞിരുന്നു . ഇതേതുടർന്ന് പാർട്ടി ചാനലിൽ വിഎസിനെതിരെ ഗുരുതര ആരോപണങ്ങൾ ഫാരിസ് അബുബക്കർ ഉന്നയിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു .

Advertisement
head

പിണറിയിയുടെ സന്ദർശനത്തിന് പിന്നാലെ പിസി ജോർജ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞില്ല പിസി ജോർജ് ചോദിച്ചു. പിണറായി വിജയൻറെ അവിഹിതമായ ദുരൂഹ ബന്ധങ്ങളിൽ ഒരാളാണ് ഹാരിസ് അബുബക്കർ എന്ന താൻ പറഞ്ഞപ്പോൾ ഇവർ തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് എന്താന്നായിരുന്നു അന്ന് എല്ലാവരും ചോദിച്ചത് ഇപ്പോൾ മുഖ്യമന്ത്രി വിവാദ വ്യവസായി ഹാരിസ് അബൂബക്കറിന്റെ വീട്ടിൽ പോയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ് തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഇതിലൂടെ തെളിഞ്ഞുവെന്നും പിസി ജോർജ് പറഞ്ഞു.

Advertisement
head

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured