മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്രയുടെ മറവിൽ ഡോളർ കടത്തി ; സ്വപ്നയുടെയും സരിത്തിന്റെയും മൊഴി പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്രയുടെ മറവില്‍ ഡോളർ കടത്തിയെന്ന പ്രധാന വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയും സരിത്തും. സരിത്തിന് കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പുറത്തതായതോടെയാണ് പ്രശ്നം ഗുരുതരമാകുന്നത്. മുഖ്യമന്ത്രി യുഎഇ യാത്രയ്ക്കു പോയ സമയത്ത് സെക്രട്ടേറിയറ്റില്‍ നിന്ന് ഒരു പാക്കറ്റ് എടുക്കാന്‍ മറന്നെന്നും അതു എടുക്കണമെന്നും നിര്‍ദേശിച്ചത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌നയാണ്.

സെക്രട്ടേറിയറ്റില്‍ എത്തി ജിഎഡിയിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്‍ ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ വളരെ വലിയ ഒരു പാക്കറ്റ് തന്നെ ഏൽപ്പിച്ചതിനെത്തുടർന്നു കോണ്‍സുല്‍ ഓഫിസില്‍ എത്തിയ താന്‍ കൗതുകത്തിന്റെ പേരില്‍ എക്‌സ്‌റേ സ്‌കാനറില്‍ വച്ച്‌ ആ പൊതി പരിശോധിച്ചപ്പോള്‍ അതു പണമാണെന്നും വ്യക്തമായി. ഈ പാക്കറ്റ് ഓഫിസിലെ അറ്റാഷയെ ഏല്‍പ്പിച്ചെന്നും അദ്ദേഹമാണ് അതു യുഎഇയിലേക്ക് നയതന്ത്ര പരിരക്ഷയുടെ മറവില്‍ എത്തിച്ചതെന്നും സരിത് എഴുതി നല്‍കിയ മൊഴിയില്‍ പറയുന്നു. ജോലി കൃത്യമായി ചെയ്തതിനെ സ്വപ്‌ന തന്നെ അഭിനന്ദിച്ചെന്നും സരിതിന്റെ മൊഴിയില്‍ പറയുന്നു

Related posts

Leave a Comment