ദത്ത് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണം, സമരം ഇനിയും തുടരും ; അനുപമ

തിരുവനന്തപുരം: ദത്ത് നടപടിയിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ. കുട്ടി കൂടെയുള്ളതിനാൽ സമര രീതിയിൽ മാറ്റമുണ്ടാകുമെന്നും അവർ വ്യക്തമാക്കി.നീതി കിട്ടാത്ത നാടായി കേരളം മാറിയെന്നും, ദത്ത് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും അനുപമ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവ‌ർ. തന്റെ കുഞ്ഞിനെ തിരികെ കിട്ടാനായി നവംബർ 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിയ്ക്ക് മുന്നിൽ സമരം ആരംഭിച്ചത്കുട്ടിയെ ഇന്നലെ തിരികെ കിട്ടിയെങ്കിലും, തന്നിൽ നിന്ന് അവനെ അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെയും, സി ഡബ്ല്യൂ സി ചെയർപേഴ്‌സൺ സുനന്ദയ്‌ക്കെതിരെയും നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം

Related posts

Leave a Comment