Connect with us
48 birthday
top banner (1)

chennai

ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Avatar

Published

on

ചെന്നൈ: ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ഇന്ത്യൻ മത്സ്യതൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്ന വിഷയത്തില്‍ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തില്‍ അഭൂതപൂർവമായ വർധനയാണെന്നും അദ്ദേഹം വിവരിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികള്‍ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

chennai

അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ചെന്നൈ: ഗൗതം അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദാനി വിഷയത്തില്‍ ബിജെപി സംയുക്ത പാര്‍ലമെന്റ് സമിതി(ജെപിസി) അന്വേഷണത്തിന് ഒരുക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി ഘടകകക്ഷിയായ പട്ടാളി മക്കള്‍ കച്ചി(പിഎംകെ) എംഎല്‍എ ജി.കെ മണി നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎംകെയും ബിജെപിയും വ്യാജപ്രചാരണം നടത്തുകയാണ്. അവര്‍ പറയുന്ന വ്യവസായിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. വിഷയത്തെ കുറിച്ചു വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. അദാനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വിഷയത്തില്‍ ജെപിസി അന്വേഷണത്തിന് ഒരുക്കമാണോ എന്ന് ബിജെപിയെയും പിഎംകെയെയും വെല്ലുവിളിക്കുകയും ചെയ്തു.

Advertisement
inner ad

അദാനിക്കെതിരെ യുഎസില്‍ നടക്കുന്ന അഴിമതിക്കേസ് ഗുരുതരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിഎംകെ നേതാവ് വിഷയം തമിഴ്നാട് നിയമസഭയില്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇത് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമസഭയിലും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ചെന്നൈയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അദാനി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍, സ്റ്റാലിന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി സെന്തില്‍ ബാലാജി പ്രതികരിച്ചു. അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള കരാറുമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Advertisement
inner ad
Continue Reading

chennai

രാത്രി പട്രോളിങ്ങിനിടെ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ പുഷ്പ-2 കാണാൻപോയി, കയ്യോടെ പിടികൂടി കമ്മിഷണർ

Published

on

ചെന്നൈ: രാത്രി പട്രോളിങ്ങിനിടെ അല്ലു അർജുന്റെ പുതിയ ചിത്രം പുഷ്പ-2 കാണാൻപോയ പോലീസ് അസിസ്റ്റന്റ് കമ്മിഷണറെ കമ്മിഷണർ കയ്യോടെ പിടികൂടി. തിരുനെല്‍വേലി സിറ്റി പോലീസ് കമ്മിഷണറുടെ താത്കാലിക ചുമതലവഹിക്കുന്ന പി. മൂർത്തിയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ കള്ളക്കളി പിടിച്ചത്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വർധിച്ചതോടെയാണ് രാത്രി പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം നാല് വനിതാ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ കഴിഞ്ഞരാത്രിയില്‍ പട്രോളിങ് നടത്താൻ നിയോഗിച്ചു. ഇവരുടെ മേല്‍നോട്ടത്തിനായി അസി.കമ്മിഷണറെയും നിയോഗിച്ചു.

രാത്രി 11.30-ഓടെ പട്രോളിങ് സംബന്ധിച്ച നടപടികളെക്കുറിച്ച്‌ അന്വേഷിക്കാൻ കമ്മിഷണർ വയർലെസിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അസി.കമ്മിഷണറെ ലൈനില്‍ കിട്ടിയില്ല. ഇതിനിടെ അദ്ദേഹം സിനിമ കാണാൻ പോയെന്ന വിവരം ലഭിച്ചു.കമ്മിഷണർ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നഗരത്തിലൊരു പ്രശ്നം നടന്നുവെന്നും അവിടെ നില്‍ക്കുകയാണെന്നും അറിയിച്ചു. അവിടെത്തന്നെ നില്‍ക്കാനും താൻ നേരിട്ട് വരാമെന്നും കമ്മിഷണർ പറഞ്ഞു. ഇതോടെ അസിസ്റ്റന്റ് കമ്മിഷണർ സത്യം വെളിപ്പെടുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

chennai

ചെന്നൈ-ബാംഗ്ലൂർ യാത്രയ്ക്ക് 30 മിനിറ്റ്; വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കൻ ഹൈപ്പർ ലൂപ്പ്

പരീക്ഷണ ട്രാക്ക് ചെന്നൈയിൽ പൂ‌ർത്തിയായി

Published

on

ചെന്നൈ: വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ സർവീസിന്റെ പരീക്ഷണ ട്രാക്ക് പൂ‌ർത്തിയായി.കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് വിവരം സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐഐടി മദ്രാസ് ക്യമ്പസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് പൂർത്തിയായിരിക്കുന്നത്. 410 മൈല്‍ നീളമുള്ള പരീക്ഷണ ട്രാക്കിന്റെ ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഐഐടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം, ഇന്ത്യൻ റെയില്‍വെ ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ഹൈപ്പർലൂപ്പിന് പിന്നില്‍ പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.ചെന്നൈ മുതല്‍ ബംഗളൂരു വരെയുള്ള 350 കിലോമീറ്റർ ദൂരം വെറും അരമണിക്കൂർ മതിയാകും ഹൈപ്പർലൂപ്പിന് മറികടക്കാൻ.

കുറഞ്ഞ വായു മർദ്ദമുള്ള ട്യൂബുകളാൽ സീൽ‌ ചെയ്യപ്പെട്ട ട്യൂബ് അല്ലെങ്കിൽ സിസ്റ്റമാണ് ഹൈപ്പർ‌ലൂപ്പ്, അതിലൂടെ ഒരു പോഡ് വഴി വായു പ്രതിരോധം അല്ലെങ്കിൽ ഘർഷണം കൂടാതെ വളരെ ദൂരം സഞ്ചരിക്കാം.വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പിന് മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കു മുൻപ് അമേരിക്കയിൽ നടന്നു കഴിഞ്ഞു.

Advertisement
inner ad

മദ്രാസ് ഐഐടി 2017ല്‍ ആണ് ‘ആവിഷ്‌കാർ ഹൈപ്പർലൂപ്പ്’ ആരംഭിച്ചത്. 70 വിദ്യാർത്ഥികള്‍ അടങ്ങുന്ന സംഘമായിരുന്നു ഇതിലുള്ളത്. ഹൈപ്പർലൂപ്പ് വഴിയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനുള്ള ആശയങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായിരുന്നു ഇതില്‍. കേന്ദ്ര സർക്കാരിനൊപ്പം സ്‌റ്റീല്‍ ഭീമനായ ആർസെലർ മിത്തലും ഈ പദ്ധതിയില്‍ പങ്കാളിയായി. പദ്ധതിയ്‌ക്ക് ആവശ്യമായ പ്രധാന വസ്‌തുക്കള്‍ മിത്തലാണ് നല്‍കിയത്. എലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ സ്ഥാപനം സ്‌പേസ് എക്‌സുമാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഏറെ പ്രോത്സാഹി‌പ്പിച്ചത്. ഐഐടി മദ്രാസിലെ ആവിഷ്‌കാർ ഹൈപ്പർലൂപ്പിന് 2019ല്‍ സ്‌പേസ്‌ എക്‌സ് നടത്തിയ ഹൈപ്പർ‌ലൂപ്പ് പോഡ് മത്സരത്തില്‍ ആഗോള റാങ്കിംഗില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നാകാനായി. ഏഷ്യയില്‍ നിന്നുള്ള ഏക ടീമാണ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ്. 2023ല്‍ യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്കില്‍ ആഗോളതലത്തിലെ മികച്ച മൂന്ന് ഹൈപ്പ‌ർലൂപ്പുകളില്‍ ഒന്നുമായി.

Advertisement
inner ad
Continue Reading

Featured