കനത്ത മഴയിൽ വീണുകിടന്നയാളുടെ ജീവൻ രക്ഷിക്കാൻ ഇടപെട്ട പോലീസ് ഇൻസ്പെക്ടർ രാജേശ്വരിക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആദരം

ചെന്നൈ: ചെന്നൈയിൽ കനത്ത മഴയിൽ ബോധരഹിതനായി വീണുകിടന്നയാളുടെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ട ടി.പി.ഛത്രം പോലീസ് ഇൻസ്പെക്ടർ രാജേശ്വരിക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആദരിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി രാജേശ്വരിയെ നേരിട്ട് വിളിപ്പിച്ച്‌ അഭിനന്ദനം അറിയിക്കുകയായിരുന്നു. പോലീസ് സേനയുടെ അർപ്പണബോധത്തിനും കാരുണ്യത്തിനും മാതൃകയാണ് രാജേശ്വരിയുടെ പ്രവൃത്തിയെന്നും ഇത് സേനയിലെ എല്ലാവർക്കും അഭിമാനവും മാതൃകയുമാണെന്നും സ്റ്റാലിൻ ആശംസിച്ചു.

കിൽപ്പോക്കിലെ സെമിത്തേരിയിൽ അബോധാവസ്ഥയിൽ വീണുകിടന്ന യുവാവിനെ രാജേശ്വരി ചുമലിലെടുത്ത് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കയക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു.

രാജ്യം ഒന്നടങ്കം കൈയടിച്ച ഒരു സംഭവമായിരുന്നു ഇത്. സെമിത്തേരിയിലെ തോട്ടപ്പണിക്കാരനായ ഉദയകുമാർ കനത്തമഴയ്ക്കിടെ ശ്വാസംമുട്ടലിനെത്തുടർന്നാണ് കല്ലറകൾക്കിടയിൽ കുഴഞ്ഞുവീണത്. ബോധരഹിതനായി കിടന്ന യുവാവ് മരിച്ചെന്നു കരുതിയാണ് ആളുകൾ
പോലീസിൽ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ ടി.പി. ഛത്രം പോലീസ് ഇൻസ്പെക്ടറായ രാജേശ്വരി ഉടനടി യുവാവിനെ ചുമലിലെടുത്ത് പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലും എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. ഉദയകുമാറിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് രാജേശ്വരി പ്രതികരിച്ചു.

Related posts

Leave a Comment