Connect with us
48 birthday
top banner (1)

Business

പക്ഷിപ്പനിയിൽ വലഞ്ഞ് ചിക്കൻ വ്യാപാരികൾ

Avatar

Published

on

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നിയിൽ വലഞ്ഞ് ചിക്കൻ വ്യാപാരികൾ. പ​ക്ഷി​പ്പ​നിയിൽ ജില്ലയിലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യിരുന്നു, ഇതോടെ ദുരിതത്തിലായത് ചിക്കൻ വ്യാപാരികളാണ്. ജി​ല്ല​യി​ൽ മാ​ത്രം ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷി​പ്പ​നി​യി​ൽ ഒ​രു​വി​ഭാ​ഗം ക​ച്ച​വ​ട​ക്കാ​ർ വ​ലി​യ കെ​ടു​തി​യി​ലാ​ണ്. ഇ​തി​നൊ​പ്പം അ​ധി​കൃ​ത​രു​​ടെ പ​രി​ശോ​ധ​ന​യും പി​ഴ​യും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.
സം​സ്ഥാ​ന​ത്ത്​ മ​റ്റൊ​രി​ട​ത്തും കാ​ണാ​ത്ത പ​ക്ഷി​പ്പ​നി വ​ർ​ഷാ​വ​ർ​ഷം ആ​ല​പ്പു​ഴ​യി​ൽ വ്യാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഈ​മാ​സം 27 ന്​ ​ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി ക​ല​ക്ട​റേ​റ്റി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തും. താ​റാ​വു​ക​ളെ ക​ള്ളി​ങ്​ ന​ട​ത്തു​മ്പോ​ൾ കി​ട്ടു​ന്ന ന​ഷ്ട​പ​രി​ഹാ​രം കോ​ഴി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ് തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചു

Published

on

തൃശൂർ, കേരളം: ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ സംയുക്ത സംരംഭമായ റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ട്സ് 2024 ഡിസംബർ 6ന് കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. 66 ലക്ഷ്വറി റൂമുകളും സ്യൂട്ടുകളും, കൂടാതെ പാർട്ടികൾക്കും മീറ്റിംഗുകൾക്കും അനുയോജ്യമായ വിശാലമായ ബാങ്ക്വറ്റ് ഹാളുകളും ലഭ്യമാണ്.

Advertisement
inner ad

നഗരത്തിനുള്ളിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന, റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിൽ നിന്നും പ്രധാന വാണിജ്യ മേഖലകളിലേക്കും, കൊച്ചി സേലം ഹൈവേയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഗുരുവായൂർ ക്ഷേത്രം, ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ, പ്രശസ്ത ആയുർവേദ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രക്കാർക്കും തൃശൂരിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലാണ് റാഡിസൻ്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ്.

“റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായി സഹകരിച്ച് തൃശ്ശൂരിലേക്ക് റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ടുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ലോകോത്തര ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ നൽകാനുള്ള ജോസ് ആലുക്കാസിൻ്റെ പ്രതിബദ്ധതയാണ് ഈ ഹോട്ടൽ പ്രതിഫലിപ്പിക്കുന്നത്,” ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.

Advertisement
inner ad

ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് കേന്ദ്രമായ തൃശൂരിൽ വൈവിധ്യമാർന്ന വ്യവസായങ്ങളും വാണിജ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. റാഡിസണിൻ്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിൽ മീറ്റിംഗുകൾ, കോൺഫറൻസുകൾ, കോർപ്പറേറ്റ് ഇവൻ്റുകൾ എന്നിവയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

“റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് പോലെയുള്ള ആഗോള പ്രശസ്തമായ ഹോസ്പിറ്റാലിറ്റി ബ്രാൻഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സഹകരണം ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ഒരു സുപ്രധാന നാഴികക്കല്ലാണ് . തൃശ്ശൂരിലെ റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ട്സിലെ ഞങ്ങളുടെ അതിഥികൾക്ക് ആഡംബരവും സുഖസൗകര്യങ്ങളും ഇതര യാത്രാ ക്രമീകരണങ്ങളും ഞങ്ങൾക്ക് ഉറപ്പ് നൽകുന്നു. “ റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്ക പ്രതികരിച്ചു.

Advertisement
inner ad

പി ബാലചന്ദ്രൻ, എം.എൽ.എ തൃശൂർ, ടി എസ് പട്ടാഭിരാമൻ, കല്യാൺ സിൽക്സ് ചെയർമാൻ & എം.ഡി, ജോസ് ആലുക്ക,ചെയർമാൻ,ജോസ് ആലുക്കാസ് ഗ്രൂപ്പ്, ജോസ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്മാരായ വർഗീസ്‌ ആലുക്കാസ്, പോൾ ജെ ആലുക്കാസ്, ജോൺ ആലുക്കാസ്, നിഖിൽ ശർമ്മ, മാനേജിംഗ് ഡയറക്ടർ & ഏരിയ സീനിയർ വൈസ് പ്രസിഡന്റ്, റാഡിസൺ ഗ്രൂപ്പ് , സഞ്ജയ് കൗശിക്, സീനിയർ റീജിയണൽ ഡയറക്ടർ ഓപ്പറേഷൻസ്, റാഡിസൺ ഗ്രൂപ്പ്, സിദ്ധാർഥ് ഗുപ്ത, കോ- ഫൗൻഡർ & സി.ഇ.ഒ ട്രീബോ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ

Published

on


ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു.

സ്റ്റാന്റിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്കില്‍ മാറ്റമില്ലെന്നും 6.25 ആയി തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയാണെന്നത് ആര്‍ബിഐ പ്രത്യേകം എടുത്തുപറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുക പ്രധാന ലക്ഷ്യമെന്നും ലക്ഷ്യം വെല്ലുവിളികള്‍ നിറഞ്ഞതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

Advertisement
inner ad

2023 ഫെബ്രുവരിയില്‍ ആര്‍ബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25% ആയിരുന്ന നിരക്ക് പിന്നീട് 6.50% ശതമാനമായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആര്‍ബിഐയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ പണനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ആ സാധ്യതയുടെ വഴിയടച്ചിരുന്നു.

Advertisement
inner ad
Continue Reading

Business

സ്വർണവിലയിൽ കുറവ്; പവന് 200 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7115 രൂപയും പവന് 56920 രൂപയുമായി. സ്വർണവിലയിൽ സ്ഥിരതയില്ലാതെയാണ് തുടരുന്നത്. 18കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5875 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 99 രൂപയാണ് വിപണിവില. അന്താരാഷ്ട്ര തലത്തിലെ വ്യതിയാനങ്ങൾ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നുണ്ട്.

Continue Reading

Featured