സംസ്ഥാനത്ത് ചിക്കന്‍ വില കുതിച്ചുയരുന്നു

കൊച്ചി:സംസ്ഥാനത്ത് ചിക്കൻ വില കുതിച്ചുയരുന്നു.ഇത് തടയാൻ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ടതായി വരുമെന്ന് കേരള ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. സംസ്ഥാനത്ത് ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച്‌ വില അന്യായമായി വർധിപ്പിക്കുന്നതിന് പുറകിൽ ഇതര സംസ്ഥാന ചിക്കൻലോബിയാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് വിൽക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടൽ നടത്തിപ്പുകാരാണ്.രണ്ടാഴ്ചക്കിടയിൽ വൻ തോതിലുള്ള വർധനവാണ് ചിക്കന്റെ വിലയിൽ ഉണ്ടായത്.

നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദനീയമായിട്ടുള്ളൂ.അതുകൊണ്ട് തന്നെ പ്രവർത്തന ചെലവ് പോലും കണ്ടെത്താൻ കഴിയാത്ത ഹോട്ടൽ ഉടമകൾക്ക് താങ്ങാനാവാത്ത ഒരു തിരിച്ചടി തന്നെയാണ് കുതിച്ചുയരുന്ന ചിക്കന്റെ വില .മാത്രമല്ല എല്ലായിടത്തും കോവിഡ് മഹാമാരിയാൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ചിക്കൻ വിഭവങ്ങളുടെ വില വർധിപ്പിക്കാനും ഹോട്ടൽ ഉടമകൾക് സാധ്യമല്ല.വിലക്കയറ്റം തുടരുകയാണെങ്കിൽ ചിക്കൻവിഭവങ്ങൾ ഒഴിവാക്കുവാൻ ഹോട്ടലുടമകൾ നിർബന്ധിതരാകും.

Related posts

Leave a Comment