കോഴിക്കടയില്‍ കയറിയ നായയെ വെട്ടി പരിക്കേൽപ്പിച്ചു

കണ്ണൂര്‍: ശ്രീകണ്ഠാപുരം ചേപ്പറമ്പില്‍ തെരുവുനായയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പകല്‍ മുഴുവന്‍ ചോര ഒലിപ്പിച്ച് നടന്ന നായ രാത്രിയോടെ ചത്തു. ഇന്നലെ രാവിലെയാണ് നായയ്ക്കു നേരെ അതിക്രൂരമായി ആക്രമണം നടന്നത്.സംഭവത്തില്‍ കോഴിക്കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയില്‍ കയറിയ നായയെ ഇയാള്‍ മൂര്‍ച്ഛയേറിയ കത്തികൊണ്ട് വെട്ടുകയായിരുന്നു. പകല്‍ മുഴുവന്‍ റോഡിലൂടെയും മറ്റും അലഞ്ഞുനടന്ന നായ രാത്രിയോടെ ചോര വാര്‍ന്നു ചത്തു.

Related posts

Leave a Comment