ചെറുതോണിയിലെ ഷട്ടർ അടച്ചു

ഇടുക്കി: ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിൽ തുറന്ന ഷട്ടർ അടച്ചു. 40 സെൻറിമീറ്റർ ഉയർത്തിയ മൂന്നാം നമ്പർ ഷട്ടറാണ് അടച്ചത്. ചൊവ്വാഴ്ച ആണ് ഷട്ടർ തുറന്നത്. നാല് മാസത്തിനിടെ മൂന്ന് തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നത്.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചു. വീടുകളിൽ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് സുപ്രീംകോടതിയിൽ നഹർജി സമർപ്പിച്ചത്.

Related posts

Leave a Comment