കോവിഡ് കാലത്തെ സര്‍ക്കാറുകള്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്നു പി.എ.ചെറീത്

വേങ്ങര: കോവിഡ് മഹാമാരി മൂലം ജനജീവിതം ദുസ്സഹമായ കാലമായിട്ടു പോലും ഇന്ധന വിലകള്‍ അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുകയും ഓരോ ദിവസവും വര്‍ദ്ധിപ്പിക്കുന്ന തുകയില്‍ നിന്നും കിട്ടുന്ന നികുതി വരുമാനം മാത്രം ലക്ഷ്യമിട്ടുള്ള കേന്ദ്ര കേരള സര്‍ക്കാരുകളുടെ നിലപാട് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.പി.സി.സി അംഗം പി.എ.ചെറിത് പറഞ്ഞു. ഇന്ധനവില വര്‍ദ്ധനവുമൂലം നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലവര്‍ദ്ധനവ് താങ്ങാനാ വുന്നതല്ലെന്നും വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേങ്ങര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കാമ്പ്രന്‍ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. പി.പി.സഫീര്‍ബാബു, എം.എ.അസീസ്, എ.കെ.എ.നസീര്‍, കെ.രാധാകൃഷ്ണന്‍, എം.ടി. അസൈനാര്‍, ഫൈസല്‍, സി. ടി.മൊയ്ദീന്‍, മണി നീലഞ്ചേരി, ടി.കെ.കുഞ്ഞുട്ടി, തെങ്ങിലാന്‍ ഹംസ, പുച്ചേങ്ങല്‍ അലവി, സി.എച്ച്. സലാം എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment