‘തന്റെ ചോരയും നീരും കോൺ​ഗ്രസ് പ്രസ്ഥാനത്തിലുണ്ട്’ ; ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിൽ തിരിച്ചെത്തി

തിരുവനന്തപുരം: കോൺ​ഗ്രസ് യുവത്വത്തിന്റെ പ്രതീകമായിരുന്ന ചെറിയാൻ ഫിലിപ്പ് മാതൃസംഘടനയിൽ തിരിച്ചെത്തി. ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിൽ തിരിച്ചെത്തിയത്. കെഎസ്‌യുവിന്റെയും യൂത്ത് കോൺ​ഗ്രസിന്റെയും മുന്നണി പോരാളിയെന്ന നിലയിൽ തന്റെ ചോരയും നീരും കോൺ​ഗ്രസ് പ്രസ്ഥാനത്തിലൂണ്ട്. അതു തന്റെ സ്ഥിരം നിക്ഷേപമാണ്.
പാർട്ടിയിൽ നിലനിന്ന ചില അപചയങ്ങൾക്കെതിരേ പ്രതകിരിച്ചു താൻ പാർട്ടിയിൽ നിന്നു രാജി വയ്ക്കുകയായിരുന്നു. അല്ലാതെ പാർട്ടി തന്നെ പുറത്താക്കിയതല്ല. അന്നു താൻ ഉന്നയിച്ച വിമർശനപരമായ വസ്തുതകൾ പാർട്ടി ഇപ്പോൾ നടപ്പാക്കിയതാണു കോൺ​ഗ്രസിൽ തിരിച്ചെത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഇത്രയും കാലം മറ്റൊരിടത്തായിരുന്നു തന്റെ പ്രവർത്തനം. പക്ഷേ, അന്നും കോൺ​ഗ്രസായിരുന്നു മനസിൽ. ഒരു ചെടി നട്ടാൽ സാധാരണ നിലയ്ക്ക് അതു തഴച്ചു വളരും. എന്നാൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു ഇളക്കിനട്ടാൽ വളർച്ച മുരടിക്കും. നിലനിൽക്കാനായേക്കും. പക്ഷേ, തഴയ്ക്കില്ലെന്നും തന്റെ പാർട്ടി മാറ്റത്തെക്കുറിച്ച് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related posts

Leave a Comment