ചെറായി ബീച്ചില്‍ തിരക്കേറി; ഇളകിയ ടൈലുകള്‍, കണ്ണടച്ച ഹൈമാസ്​റ്റ്​ ലൈറ്റുകള്‍ കണ്ടു വിനോദ സഞ്ചാരികൾ; പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി കൂടി തീര സംരക്ഷണം

ചെറായി: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതോടെ വൈപ്പിൻ ചെ​റാ​യി ബീ​ച്ചി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒഴുക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കടല്‍ത്തീരത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് എല്ലാ കാലവര്‍ഷത്തിലും സംഭവിക്കുന്നത് പോലെ ഇത്തവണയും തീരം കടലെടുത്തു കാണാൻ സാധിക്കും. 500 മീറ്ററോളം നീളം വരുന്ന നടപ്പാതയോടു ചേര്‍ന്നുളള തീരം പൂര്‍ണമായും അപ്രത്യക്ഷമായി.
ബീച്ച്‌ റോഡിലെ നടപ്പാതയുടെ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് ടൈലുകള്‍ ഇളകിയ നിലയിലാണ്. ഇരുവശവും പുല്‍ക്കൂട്ടം നിറഞ്ഞിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇതിലൂടെ നടക്കാനുമാകുന്നില്ല. പ്രായം ചെന്നവര്‍ക്കിരിക്കാനുള്ള ഇരിപ്പിട സൗകര്യങ്ങള്‍ നിലവില്‍ ഇല്ല. പുതുതായി സ്ഥാപിച്ച ഹൈമാസ്​റ്റ്​ ലൈറ്റുകള്‍ കടല്‍ ക്ഷോഭത്തില്‍ നശിച്ചു പോയിരുന്നു. വെളിച്ചത്തിന്​ വേണ്ടത്ര സംവിധാനവും ഇപ്പോള്‍ ഇല്ല. പുതുതായി സ്ഥാപിച്ച കാമറകളും പ്രവര്‍ത്തന രഹിതമായി. വഴിവിളക്കുകള്‍ കത്താത്തത് രാത്രി അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
തീര സംരക്ഷണം എന്നത്തേയും പോലെ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി കൂടുന്നതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ.

Related posts

Leave a Comment