Connect with us
head

Kerala

കോൺഗ്രസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയ്ക്ക് പിന്തുണയെന്ന് രമേശ് ചെന്നിത്തല

Avatar

Published

on

തിരു: മല്ലികാർജുന ഖാർഗെയ്ക്ക് പൂർണ്ണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സീനിയർമാരായിട്ടുള്ള നേതാക്കളിൽ ഒരാളാണ് മല്ലികാർജുന ഖാർഗെ. അനുഭവസമ്പത്തുകൊണ്ടും നേതൃപാടവംകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയ മുതൽക്കൂട്ടാകുന്ന സംഭാവനകൾ ചെയ്യുവാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നോമിനേഷൻ സീനിയർ നേതാക്കന്മാരായിട്ടുള്ള എല്ലാവരും കൂടിച്ചേർന്ന് ആലോചിച്ച് എടുത്ത തീരുമാനമാണെന്നാണു മനസ്സിലാക്കുന്നത്. എ. കെ. ആന്റണിയെപ്പോലെയുള്ള സീനിയർ നേതാക്കന്മാർ അദ്ദേഹത്തിന്റെ നാമനിർദ്ദേശപത്രികയിൽ ഒപ്പിടുകയുണ്ടായി.

ഇത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ് ആർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാം. കെപിസിസി എന്ത് നിലപാട് സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് ആണ് പറയേണ്ടത്. ഞാനെന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. ദളിത് നേതാവായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഉണ്ടാകേണ്ടത് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യമാണ്.

Advertisement
head

രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ ഒരു ഘട്ടത്തിലും ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇലക് ഷനുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയെയോ സോണിയ ഗാന്ധിയെയോ അനാവശ്യമായി വലിച്ചിഴക്കേണ്ട ആവശ്യമില്ല.

ശശി തരൂർ എന്റെ നല്ല സുഹൃത്ത്

Advertisement
head

ശശി തരൂർ എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തിന് മത്സരിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. കോൺഗ്രസ് ഒരു ജനാധിപത്യപ്പാർട്ടിയാണ്. ഇന്നത്തെ സാഹചര്യത്തിൽ മുതിർന്ന നേതാവായ മല്ലികാർജുന ഖാർഗെ കോൺഗ്രസ് പ്രസിഡന്റ് ആകുന്നതാണ് അഭികാമ്യം.ശശി തരൂരിന്റെ കഴിവുകൾ എല്ലാതരത്തിലും പാർട്ടി ഉപയോഗിക്കുന്നുണ്ട്. ഞാൻ കെപിസിസി പ്രസിഡണ്ട് ആയിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് ആദ്യമായി മത്സരിക്കുവാൻ പാർട്ടി സീറ്റ് കൊടുക്കുന്നത്. ഞങ്ങൾ അദ്ദേഹത്തിന്റെ കഴിവുകൾ അംഗീകരിച്ചിട്ടുള്ളതാണ്. നാളെയും അത് അങ്ങനെയായിരിക്കും. വോട്ടർമാർക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്.

സോണിയ ഗാന്ധി തെരഞ്ഞെടുപ്പിൽ ഇന്നയാൾ മത്സരിക്കണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൽ അവർ ഒരു സ്ഥാനാർത്ഥിയെയും പിന്തുണച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ ശരിയല്ല.

Advertisement
head

ശിവശങ്കരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം

മുഖ്യമന്ത്രി ഒരിക്കലും ശിവശങ്കരന്റെ പേരിൽ നടപടി എടുക്കില്ല. സ്വർണ്ണ ക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി കൂട്ട് പ്രതിയാണ്. കുറ്റപത്രം കൊടുത്തിട്ടും ശിവശങ്കരനെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് വലിയ തെറ്റാണ്. അദ്ദേഹത്തെ ഉടനടി സസ്പെൻഡ് ചെയ്യേണ്ടതാണ്. അത് ചെയ്യാതിരിക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിക്ക് പലതും മറയ്ക്കാനും ഒളിക്കാനും ഉണ്ട് . ഞങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങൾ സത്യമാണ് എന്നത് പുറത്തുവരുന്നു. ശിവശങ്കരന് എതിരെ കുറ്റപത്രം സംശയാതീതമായി സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യേണ്ടതാണ്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മോദിയെ ഇറക്കുന്നതു വരെ ജോഡോ യാത്ര നിലനിൽക്കും: ആന്റണി

Published

on

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതു വരെ ഭാരത് ജോഡോ യാത്രയുടെ സന്ദശം നിലനിൽക്കുമെന്ന് മുതിർന്ന നേതാവ് ഏ.കെ. ആന്റണി. രാഹുൽ ​ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഓഫീസിൽ സംസാരിക്കുകയായിരുന്നു ആന്റണി.

ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയെ ആൻറണി ഏറെ പ്രശംസിച്ചു. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചുള്ള യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണ്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ്‌ ശ്രമം. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
head
Continue Reading

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

Kerala

പിടി സെവന്‍ അകത്തായിട്ടും ധോണിക്കാർക്ക് ഭീതി ഒഴിയുന്നില്ല; വീണ്ടുമിറങ്ങി കാട്ടാനക്കൂട്ടം

Published

on


പാലക്കാട്: പിടി സെവനെ പിടികൂടിയപ്പോൾ ധോണിക്കാർ ഒന്ന് ആശ്വസിച്ചതാണ്. എന്നാൽ നാട്ടിൽ ഭീതി പടർത്തി വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുകയാണ്. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് നാടുകാണാനെത്തിയത്. നാട്ടിലിറങ്ങി തെങ്ങും പനകളും അടക്കം നശിപ്പിച്ചാണ് ആനക്കൂട്ടം പരാക്രമം നടത്തിയത്. നാട്ടുകാര്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി. ഇതിന് ശേഷമാണ് വീണ്ടും ധോണിയില്‍ ആനക്കൂട്ടം ഇറങ്ങുന്നത്. അതെസമയം അട്ടപ്പാടിയിലും ഇടുക്കിയിലും കാട്ടാന ആക്രമണം ഉണ്ടായി. അരികൊമ്പന്റെ പരാക്രമത്തിൽ കോളനിയിലെ ഷെഡ് തകർന്നു. ഷെഡിലുണ്ടായിരുന്ന യശോധരന്‍ എന്നയാൾ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Continue Reading

Featured