Connect with us
48 birthday
top banner (1)

Featured

പുതുവർഷത്തിൽ ഞാറക്കാട് കോളനിയുടെ ഹൃദയം തൊട്ട് രമേശ് ചെന്നിത്തല

Avatar

Published

on

കോഴിക്കോട്, എലത്തൂർ ചേളന്നൂർ ഞാറക്കാട്ട് കോളനി നിവാസികൾക്ക് നിരവധി പുതുവത്സര സമ്മാനങ്ങളുമായിട്ടാണ് രമേശ് ചെന്നിത്തല എത്തിയത് , കഴിഞ്ഞ 15 വർഷമായി എല്ലാ പുതു വർഷ ദിനത്തിലും മുടങ്ങാതെ നടത്തുന്ന പട്ടികജാതി കോളനി സന്ദർശനം ഇത്തവണ ചേളന്നൂർ കോളനി നിവാസികൾക്ക് അനുഗ്രഹമായി
2011 ൽ കെപിസിസി പ്രസിഡന്റായിരിക്കേ കെ. കരുണാകരന്റെ മണ്ഡലമായ മാള കുന്നത്തു കാട് കോളനി യിൽ ഗാന്ധി ഗ്രാമം എന്നു പേരിട്ടാണ് കോളനി സന്ദർശനം പരിപാടിക്ക് തുടക്കം കുറിച്ചത്. രാവിലെ 9.30 ന് ഞാറക്കാട്ട് കോളനിയിലെത്തിയ രമേശ് ചെന്നിത്തലയെ കോളനിയിലെ മുതിർന്ന അംഗം കല്യാണിയമ്മയുടെ നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ പാള തൊപ്പിയണിയിച്ചു സ്വീകരിച്ചു, തുടർന്ന് കോളനി നിവാസികൾക്ക് ഒപ്പം പ്രഭാത ഭക്ഷണം കഴിച്ച ചെന്നിത്തല കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ നേരിൽ കണ്ടു വിലയിരുത്തി.


കോളനി വാസികൾ നേരിടുന്ന പ്രശ്നങ്ങൾ അവർ ഓരോന്നായി രമേശ് ചെന്നിത്തലയുമായി പങ്കു വച്ചു പ്രാഥമികമായി തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.
15 വർഷത്തോളമായി പട്ടയം ലഭിക്കാത്ത 12 കുടുംബങ്ങളുടെ പ്രശ്നം വേദിയിൽ വച്ചു തന്നെ കോഴിക്കോട് എഡിഎമ്മുമായി ഫോണിൽ സംസാരിച്ച് ഇവർക്ക് എത്രയും പെട്ടെന്ന് പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടാതെ കോളനിയിലെ 8 വീടുകൾക്ക് അറ്റകുറ്റ പണികൾ നടത്താൻ ഓരോ ലക്ഷം രൂപ വീതം ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും ലഭ്യമാക്കുന്നതാണ് എന്നറിയിച്ചു കോളനി നിവാസികളായ വിഷ്ണു വാസു, ജലജാ സത്യൻ, ശിവദാസൻ, ഉബൈ ഭാനു, രവീന്ദ്രൻ, ശാരദ, ദേവി എന്നിവരുടെ വീടുകളുടെ അറ്റകുറ്റ പണിക്കാണ് തുക അനുവദിച്ചത്.
കൂടാതെ പഠനാവശ്യങ്ങൾക്ക് ബാലകൃഷ്ണന്റെ മകൾ അമയക്കും ശിവദാസന്റെ മകൾ അശ്വതിക്കും ഓരോ ലാപ്ടോപ്പുകൾ നൽകുമെന്നറിയിച്ചു, ഐ ടി ഐ വിദ്യാർത്ഥിനിയായ അശ്വിതി യുടെ – 3 മാസത്തെ ഹോസ്റ്റൽ ഫീസ് വാർഡ് അംഗം ,ഷാനി അറിയിച്ചതിനെ തുടർന്ന് വേദിയിൽ വച്ച് ആദ്യ ഗഡുവായി 4500 രൂപ രമേശ് ചെന്നിത്തല നൽകി. ബാക്കി തുക സമയബന്ധിതമായി നൽകും

കോളനി നിവാസി ഷീബയുടെ മകളുടെ വിവാഹ ചിലവിലേക്ക് 25000 രൂപ ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും അനുവദിച്ചു. അർജ്ജുൻ , ശ്രീനത എന്നിവരുടെ കുട്ടികൾക്ക് ഗാന്ധി ഗ്രാമം പദ്ധതിയിൽ 3 സൈക്കിളുകൾ നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. ഇതു കൂടാതെ സർക്കാർ തലത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ അധികൃതരുടെ അടിയന്തിര ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു, തുടർന്ന് കോളനി നിവാസികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച ചെന്നിത്തല ശേഷം കോളനി നിവാസികളുടെ കലാപരിപാടികളും ഫോക്ക് ലോർ അക്കാദമി കോളനി നിവാസികൾക്കായി ഒരുക്കിയ കലാപരിപാടിയും കണ്ട ശേഷമാണ് ചെന്നിത്തല മടങ്ങിയത്.

Advertisement
inner ad

ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദളിത് കോൺ​ഗ്രസ് പ്രസിഡന്റ് എ കെ. ശശി. കെ പി സി സി ഭാരവാഹികളായ അഡ്വ. കെ.ജയന്ത്, പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യം, ആർ വത്സലൻ, മലയിൻകീഴ് വേണു ഗോപാൽ,, കെ.എം അഭിജിത്ത്, ഐ. മൂസ്സ, സുധീർ ,ശ്രീ നന്ദ രാജ് , ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ പെടുത്തു. ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ്പി.പി. നൗഷീർ നന്ദി പറഞ്ഞു

Advertisement
inner ad

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Featured

തൃശൂരിലും പാലക്കാട്ടും ഭൂചലനം

Published

on

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്നു തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം. കുന്നംകുളത്തും ഗുരുവായൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്‌ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട്, വേലൂർ, മുണ്ടൂര് , ചാഴിയാട്ടിരി മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured