Connect with us
48 birthday
top banner (1)

Featured

പന്ത്രണ്ടുപേർക്ക് പട്ടയം; വീടും പഠനസഹായവും ഉൾപ്പെടെ പുതുവത്സര സമ്മാനവുമായ് ചെന്നിത്തല

Avatar

Published

on

  • ആരോരുമില്ലാത്തവരുടെ ആവലാതികൾക്ക് കാതും കരളും പകർന്ന് ‘ഗാന്ധിഗ്രാമം’

കോഴിക്കോട്: പതിറ്റാണ്ടുകളായ് പുറമ്പോക്കിൽ എന്നതുപോലെ കഴിഞ്ഞ പന്ത്രണ്ട് കുടുംബങ്ങൾക്ക് പട്ടയം ഉറപ്പാക്കുന്നു; ഹോസ്റ്റൽ ഫീസില്ലാത്തതിനാൽ പഠനംമുറിഞ്ഞ പെൺകുട്ടികൾക്ക് സഹായഹസ്തം; അടച്ചുറപ്പും മേൽക്കൂരയുമില്ലാത്ത വീട്ടിൽ കഴിഞ്ഞവരുടെ വേവലാതിക്ക് ആശ്വാസം; വിവാഹത്തിന് കൈത്താങ്ങായ് സാമ്പത്തിക സഹായം…ഒരു പകലിന്റെ ദൈർഘ്യത്തിനിടയിൽ സ്വപ്നസമാനമായ മാറ്റങ്ങൾ! രമേശ് ചെന്നിത്തലയെന്ന നേതാവിന്റെ ഇടപെടൽകൊണ്ട് ചേളന്നൂർ ഞാറക്കാട്ട് കോളനി നിവാസികൾക്ക് പുതുവത്സരം ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വരദാനങ്ങളുടേതായി.

കോളനി സന്ദർശിച്ച് പുതുവത്സരം തുടങ്ങുകയെന്ന പതിനഞ്ച് വർഷമായുള്ള പതിവിന്റെ തുടർച്ചയായാണ് രമേശ് ചെന്നിത്തല തന്റെ ഗാന്ധിഗ്രാമം പദ്ധതിയുമായ് ഇന്നലെ എലത്തൂർ ചേളന്നൂർ ഞാറക്കാട്ട് കോളനിയിലെത്തിയത്. എല്ലാ ജനുവരി ഒന്നിനും ഒരു പട്ടികജാതി, പട്ടിക വർഗ കോളനി സന്ദർശിച്ച് ആശ്വാസവും ആശ്രയവും പകരുകയെന്ന രീതിയാണ് രമേശ് ചെന്നിത്തല പിന്തുടരുന്നത്.

രാവിലെ 9.30 ന് ഞാറക്കാട്ട് കോളനിയിലെത്തിയ ചെന്നിത്തലയെ കോളനിയിലെ മുതിർന്ന അംഗം കല്യാണിയമ്മയുടെ നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ പാള തൊപ്പിയണിയിച്ച് വരവേറ്റു. തുടർന്ന് കോളനി നിവാസികൾക്ക് ഒപ്പം പ്രഭാത ഭക്ഷണം കഴിച്ച ചെന്നിത്തല കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ നേരിൽ കണ്ടു വിലയിരുത്തി. കോളനിയിലെ മുതിർന്ന വനിതാ അംഗങ്ങളായ കല്ല്യാണിയമ്മ, ശാരദ എന്നിവരെ ഉദ്ഘാടനത്തിന് നിയോഗിച്ചെന്ന സവിശേഷതയുമുണ്ട്. കോളനി നേരിടുന്ന പ്രശ്‌നങ്ങൾ അവർ ഓരോന്നായി ചെന്നിത്തലയുമായി പങ്കുവച്ചു. പ്രാഥമികമായി തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.

Advertisement
inner ad

15 വർഷത്തോളമായി പട്ടയം ലഭിക്കാത്ത 12 കുടുംബങ്ങളുടെ പ്രശ്‌നം വേദിയിൽ വച്ചു തന്നെ കോഴിക്കോട് എഡിഎമ്മുമായ് ഫോണിൽ സംസാരിച്ച് എത്രയും പെട്ടെന്ന് പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടാതെ കോളനിയിലെ എട്ട് വീടുകൾക്ക് അറ്റകുറ്റ പണികൾ നടത്താൻ ഓരോ ലക്ഷം രൂപ വീതം ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും ലഭ്യമാക്കുമെന്നും അറിയിച്ചു. കോളനി നിവാസികളായ വിഷ്ണു വാസു, ജലജാ സത്യൻ, ശിവദാസൻ, ഉബൈ ഭാനു, രവീന്ദ്രൻ, ശാരദ, ദേവി എന്നിവരുടെ വീടുകളുടെ അറ്റകുറ്റ പണിക്കാണ് തുക അനുവദിച്ചത്. കൂടാതെ പഠനാവശ്യങ്ങൾക്ക് ബാലകൃഷ്ണന്റെ മകൾ അമയക്കും ശിവദാസന്റെ മകൾ അശ്വതിക്കും ഓരോ ലാപ്പു ടോപ്പുകൾ നൽകുമെന്നും അറിയിച്ചു. വാർഡ് അംഗം വി.എം ഷാനി അറിയിച്ചതിനെ തുടർന്ന്, ഐ ടി ഐ വിദ്യാർഥിനിയായ അശ്വിതിയുടെ മൂന്ന് മാസത്തെ ഹോസ്റ്റൽ ഫീസിന്റെ ആദ്യ ഗഡുവായി 4500 രൂപ രമേശ് ചെന്നിത്തല നൽകി; ബാക്കി തുക സമയബന്ധിതമായി കൈമാറും.

കോളനി നിവാസി ഷീബയുടെ മകളുടെ വിവാഹ ചെലവിലേക്ക് 25000 രൂപ ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും അനുവദിച്ചു. അർജ്ജുൻ, ശ്രീനത എന്നിവരുടെ കുട്ടികൾക്ക് ഗാന്ധി ഗ്രാമം പദ്ധതിയിൽ മൂന്ന് സൈക്കിളുകൾ നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. ഇതു കൂടാതെ സർക്കാർ തലത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ അധികൃതരുടെ അടിയന്തിര ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. തുടർന്ന് കോളനി നിവാസികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച ചെന്നിത്തല കോളനിയിലെ എഴുപത് അംഗങ്ങൾക്കും പുതുവസ്ത്രങ്ങൾ സമ്മാനിച്ചു. ഊരുമൂപ്പൻ കോരനെ ചടങ്ങിൽ ആദരിച്ചു. കോളനി നിവാസികളുടെ കലാപരിപാടികളും ഫോക്ക് ലോർ അക്കാദമി ഒരുക്കിയ കലാപ്രകടനവും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Advertisement
inner ad

2011 ൽ കെപിസിസി പ്രസിഡന്റായിരിക്കെ കെ.കരുണാകരന്റെ മണ്ഡലമായ മാള കുന്നത്തു കാട് കോളനിയിൽ നിന്നാണ് ഗാന്ധി ഗ്രാമം എന്ന പേരിട്ട കോളനി സന്ദർശന പരിപാടിക്ക് തുടക്കമിട്ടത്. വ്യക്തികളിൽ നിന്നുൾപ്പെടെ സമാഹരിക്കുന്ന ചെറിയ സംഭാവനകളാണ് പദ്ധതിയുടെ നടത്തിപ്പിന് വിനിയോഗിക്കുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജനുവരി 22-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജീവനക്കാരും പങ്കാളികളാകണം കെ.ജി.ഒ.യു

Published

on

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22 ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഏകദിന പണിമുടക്കില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജീവനക്കാരും പങ്കെടുക്കണം എന്ന് പുനലൂരില്‍ ചേര്‍ന്ന കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നാളിതുവരെയായി ഇത്രത്തോളം ആനുകൂല്യങ്ങള്‍ നല്‍കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിനുള്ള താക്കീതാ യിരിക്കണം ഈ പണിമുടക്ക് എന്നും അവര്‍ ആവശ്യപ്പെട്ടു.

പുനലൂരില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ കെ.ജി. ഒ.യു. സംസ്ഥാന സെക്രട്ടറി ആര്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം എന്നും കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുനഃസ്ഥാപിക്കണം എന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഇടതുസംഘടനകള്‍ ആര്‍ജ്ജവത്തോടെ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ.ടി.എം.ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.

Advertisement
inner ad

”സര്‍ക്കാര്‍ ജീവനക്കാരന്റെ ചരമഗീതം’ രചിക്കുകയാണ് ഈ സര്‍ക്കാര്‍ എന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം ജീവനും ഈ സര്‍ക്കാര്‍ യാതൊരുവിലയും നല്‍കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഡോ.ഷിജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ ഇ.മുജീബ്, സജീവ്.എസ്, ഷിബു.എസ്, രാകേഷ് എം.എസ്, ജി.ബിജിമോന്‍, വിജയന്‍.എം, ബിജുരാജ്, ഹസ്സന്‍ പെരുങ്കുഴി, അനില്‍കുമാര്‍ സി.എസ്സ്, സുഭാഷ്, അനില്‍കുമാര്‍.ആര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

Published

on

കൊൽക്കത്ത: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്ബി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad
Continue Reading

Featured

മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി ജഴ്സിയും ഫ്ലാഗും കൈമാറി

Published

on

വിഖ്യാതമായ മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. എബ്രഹാമിന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജഴ്സിയും ഫ്ലാഗും കൈമാറി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആണ് ഡോ.കെ.എം എബ്രഹാം. . വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ.

വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് ബഹു. മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. “റൺ ഫോർ വയനാട് ” എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിൻ്റെ ചെയർമാനും ഡോ. കെ.എം. എബ്രഹാം ആണ്.

നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ.കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Advertisement
inner ad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്.

https://donation.cmdrf.kerala.gov.in/

Advertisement
inner ad

Advertisement
inner ad
Continue Reading

Featured