ചെന്നിത്തല അനുശോചിച്ചു

പ്രസിദ്ധകവിയും സിനിമാഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു.

വ്യത്യസ്തതയാർന്ന ഒട്ടനവധി മനോഹരഗാനങ്ങൾ മലയാളസിനിമയ്ക്കു സമ്മാനിച്ച ബിച്ചു തിരുമല സിനിമാപ്രേമികളുടെ ഹൃദയത്തിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഏത് സന്ദർഭത്തിനും അനുയോജ്യമായ അവിസ്മരണീയമായ ഗാനങ്ങൾ രചിക്കുന്നതിൽ അസാമാന്യവിരുതായിരുന്നു ബിച്ചു തിരുമലയ്ക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമാലോകത്തിന് വലിയൊരു നഷ്ടമാണെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു

Related posts

Leave a Comment