Featured
ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും നേർക്കുനേർ

2024 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മാർച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ക്യാപ്റ്റൻ കൂൾ എം എസ് ധോണിയും മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും നേർക്കുനേർ വരുമ്പോൾ ആരാധകർ ആകാംക്ഷയിലാണ്. ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ്. ഡൽഹിയിലെ വേദി മത്സരത്തിന് സജ്ജമാകാത്തതാണ് മത്സരം മാറ്റിവയ്ക്കാൻ കാരണം.
ഒൻപതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരത്തിനായി ഒരുങ്ങുന്നത്. ആദ്യ 21 മത്സരങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ മത്സരം മാർച്ച് 24നാണ്. ജയ്‌പൂരിൽ നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഐപിഎൽ 2024 – മത്സര ക്രമം
(ടീമുകൾ, തീയതി, സമയം, വേദി എന്ന ക്രമത്തിൽ)
ചെന്നൈ സൂപ്പർ കിംഗ്‌സ് – റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, മാർച്ച് 22, 6:30, ചെന്നൈ
പഞ്ചാബ് കിംഗ്‌സ് – ഡൽഹി ക്യാപിറ്റൽസ്, മാർച്ച് 23, 2:30, മൊഹാലി
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – സൺറൈസേഴ്‌സ് ഹൈദരാബാദ്, മാർച്ച് 23, 6:30, കൊൽക്കത്ത
രാജസ്ഥാൻ റോയൽസ് – ലക്‌നൗ സൂപ്പർ ജയൻ്റ്സ്, മാർച്ച് 24, 2:30, ജയ്‌പൂർ
ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ്, മാർച്ച് 24, 6:30, അഹമ്മദാബാദ്
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ- പഞ്ചാബ് കിംഗ്‌സ്, മാർച്ച് 25, 6:30, ബെംഗളൂരു
ചെന്നൈ സൂപ്പർ കിംഗ്സ് – ഗുജറാത്ത് ടൈറ്റൻസ്, മാർച്ച് 26, 6:30, ചെന്നൈ
സൺറൈസേഴ്സ‌് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ്, മാർച്ച് 27, 6:30, ഹൈദരാബാദ്
രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപിറ്റൽസ്, മാർച്ച് 28, 6:30, ജയ്പൂർ
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മാർച്ച് 29, 6:30, ബെംഗളൂരു
ലക്നൗ സൂപ്പർ ജയന്റ്റ്സ്- പഞ്ചാബ് കിംഗ്‌സ്, മാർച്ച് 30, 6:30, ലക്നൗ
ഗുജറാത്ത് ടൈറ്റൻസ് – സൺറൈസേഴ്‌സ് ഹൈദരാബാദ്. മാർച്ച് 31, 2:30, അഹമ്മദാബാദ്
ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്സ്, മാർച്ച് 31, 6:30, വിശാഖപട്ടണം
മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ്, ഏപ്രിൽ 1, 6:30, മുംബൈ
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ – ലക്‌നൗ സൂപ്പർ ജയൻ്റ്സ്, ഏപ്രിൽ 2, 6:30, ബെംഗളൂരു
ഡൽഹി ക്യാപിറ്റൽസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഏപ്രിൽ 3, 6:30, വിശാഖപട്ടണം
ഗുജറാത്ത് ടൈറ്റൻസ് – പഞ്ചാബ് കിംഗ്‌സ്, ഏപ്രിൽ 4, 6:30, അഹമ്മദാബാദ്
സൺറൈസേഴ്സ‌് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്‌സ്. ഏപ്രിൽ 5, 6:30, ഹൈദാബാദ്
രാജസ്ഥാൻ റോയൽസ് – റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഏപ്രിൽ 6. 6:30, ജയ്‌പുർ
മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ്, ഏപ്രിൽ 7, 2:30, മുംബൈ
ലക്നൗ സൂപ്പർ ജയന്റ്സ്’ – ഗുജറാത്ത് ടൈറ്റൻസ്, ഏപ്രിൽ 7, 6:30, ലക്നൗ
Featured
അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.
അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.
400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.
Featured
കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
- പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
Featured
ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login