നടുറോഡിൽ പെൺകുട്ടിയെ കുത്തിക്കൊന്നു

ചെന്നൈ : നടുറോഡിൽ വെച് പെൺ കുട്ടിയെ കുത്തിക്കൊന്നു .ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു . ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനി ശ്വേതയാണ് മരിച്ചത് . ചെന്നൈ സ്വദേശി രാമുവാണ് പ്രതി .

ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാർത്ഥിനിയായിരുന്നു ശ്വേത. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ശ്വേതയുടെ കഴുത്തിനാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം പ്രതി രാമു കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശ്വേത മരിച്ചിരുന്നു. പ്രതി ചികിത്സയിലാണ്. പ്രണയനൈരാശ്യത്തെ തുടർന്നാണോ കൊലപാതകമെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related posts

Leave a Comment