ചെണ്ടയിൽ കൊട്ടിക്കയറി സി ആർ മഹേഷ്‌ ; ഓച്ചിറയിൽ അരങ്ങേറ്റം നടന്നു

കൊല്ലം : കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിന്റെ ചെണ്ടയിൽ അരങ്ങേറ്റം ഇന്ന് നടന്നു.കൊല്ലം ഓച്ചിറ പരബ്രഹ്‌മസന്നിധിയിലാണ് മേള അരങ്ങേറ്റം കുറിച്ചത്.കുട്ടിക്കാലത്തു തന്നെ ചെണ്ട മേളം സി ആറിന്റെ ഇഷ്ട കലാരൂപമായിരുന്നു. പുതുപ്പള്ളി കളരിയിൽ കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിലായിരുന്നു ചെണ്ട അഭ്യസിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ അരങ്ങേറ്റം നടത്താൻ കഴിയാതെ വന്നു. ഇന്ന് ചെണ്ട കൊട്ടാൻ അദ്ദേഹത്തോടൊപ്പം നാടക ലോകത്തെ പ്രശസ്ത കലാകാരൻ ആദിനാട് ശശിയും ഉണ്ട്. ഏറെ ആകാംക്ഷയോടെ കരുനാഗള്ളിയിലെ ജനം കാത്തിരുന്ന ചെണ്ട അരങ്ങേറ്റം കാണുവാൻ ഒട്ടേറെപേരാണ് വന്നത്.

Related posts

Leave a Comment