ചെല്ലാനം നിവാസികള്‍ റോഡ് ഉപരോധിച്ചു

കൊച്ചി: കടല്‍ക്ഷോഭത്താല്‍ ദുരിതമനുഭവിക്കുന്ന തീരദേശ മേഖലയായ ചെല്ലാനം നിവാസികള്‍ റോഡ് ഉപരോധിച്ചു. ചെല്ലാനത്ത് തീരരദേശ പാത ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കടല്‍ക്ഷോഭം തടയാനുള്ള നപടികള്‍ കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

മുക്കാല്‍ മണിക്കൂറോളം ഉപരോധം നീണ്ടു. പിന്നീട് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന തങ്ങളുടെ ജീവിതം കടല്‍ പ്രക്ഷുബ്ധമായതോടെ വീണ്ടും ദുരിതത്തിലായതിനാലാണിവര്‍ റോഡ് ഉപരോധവുമായി രംഗത്തെത്തിയത്.

Related posts

Leave a Comment