Connect with us
48 birthday
top banner (1)

Ernakulam

വിദ്യക്കെതിരേ വഞ്ചനക്കുറ്റം, ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം

Avatar

Published

on

കൊച്ചി: വ്യാജരേഖ ചമച്ചു ​ഗസ്റ്റ് ലക്ചറർ ആകാൻ ശ്രമിച്ച കേസിൽ കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിൽ നിന്ന് കൊച്ചി സെൻട്രൽ പൊലീസ് മൊഴിയെടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അർഷോ അടക്കം എസ്എഫ്ഐ നേതാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
അതിനിടെ മഹാരാജാസ് കോളെജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്‍ഡി പ്രവേശനം കാലടി സർവകശാല പരിശോധിക്കും. വ്യാജ രേഖ വിവാദത്തിൻറെ പശ്ചാത്തലത്തിലാണ് പരിശോധന. 2019 ലാണ് വിദ്യ പിഎച്ച്ഡിക്ക് ചേർന്നത്. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ പിഎച്ച്ഡി രജിസ്ട്രേഷൻ നഷ്ടപ്പെട്ടേക്കാം.
കോളേജിൻറെ ഭാഗത്ത് നിന്ന് വിദ്യക്ക് യാതൊരു സഹായവും കിട്ടിയിട്ടില്ലെന്നും അട്ടപ്പാടി കോളേജിൽ നിന്ന് വിവരം കിട്ടിയപ്പോൾ മാത്രമാണ് സംഭവം അറിഞ്ഞതെന്നും പ്രിൻസിപ്പൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അർഷോ അടക്കം എസ്എഫ്ഐ നേതാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. പൊലീസിനോട് വിശദീകരിച്ചു. അതേസമയം, കേസ് അഗളി പൊലീസിന് കൈമാറിയേക്കും. വിഷയത്തിൽ കെഎസ്‍യു ഗവർണർക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കൊച്ചിയിൽ ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

Published

on

കൊച്ചി: കടവന്ത്രയിലെ ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജ്(23) ആണ് മരിച്ചത്. മൃതദേഹത്തിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താൻ മരിക്കുന്നു എന്നെഴുതിയ പേപ്പറാണ് മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തത്. കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകും

Continue Reading

Cinema

‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ

Published

on

കൊച്ചി: മലയാള താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. അമ്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വാർത്ത പങ്കുവെച്ചത്. മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് കമൽ ഹാസന് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തത്.

അമ്മ’ കുടുംബത്തിൻ്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിൻ്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ ശ്രീ കമൽഹാസൻ സാറിന് ഓണററി മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഞങ്ങളുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. അതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് സർ, ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഔദ്യോഗിക കുറിപ്പ്.

Advertisement
inner ad
Continue Reading

Ernakulam

അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കണ്‍ ലൈറ്റുവെച്ചും സര്‍ക്കാര്‍ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കളക്ടര്‍മാര്‍ അടക്കമുളളവര്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ക്കുവേണ്ടിയാണ് ബീക്കണ്‍ ലൈറ്റ് നല്‍ികിയിരിക്കുന്നത്.

സ്വന്തം വീട്ടിലേക്ക് പേകുമ്പോള്‍ പോലും ബീക്കണ്‍ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയര്‍മാരുടെ വാഹനങ്ങളില്‍ ഹോണ്‍ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയാണ് വേണ്ടത്. ചട്ടലംഘനം നടത്തിയ വാഹനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured