Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kerala

ക്ഷാമബത്ത ഒരു ഗഡു കിട്ടിയാൽ മതിയോ?;
സർക്കാർ കബളിപ്പിച്ചെന്ന് ചവറ ജയകുമാർ

Avatar

Published

on

തിരുവനന്തപുരം: മൂന്നു വർഷം മുമ്പ് നൽകേണ്ട 2 ശതമാനം ക്ഷാമബത്ത കുടിശിക നൽകാമെന്നാണ് ബജറ്റിലൂടെ സർക്കാർ വാഗ്ദാനമെന്നും ഇത് കബളിപ്പിക്കലാണെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവാണ്. 2021ന് ശേഷം ഓരോ 6 മാസവും അനുവദിച്ച ക്ഷാമബത്തയാണ് ജീവനക്കാരുടെ കയ്യിൽ എത്താതിരുന്നത്. സാധാരണ ഗതിയിൽ ക്ഷാമബത്ത 2 ഗഡുവരെ ഇതിന് മുൻപും കേരളത്തിൽ കുടിശ്ശിക വന്നിട്ടുണ്ട്. എന്നാൽ 6 ഗഡുവിലേക്ക് ഉയരുന്നത് ആദ്യമായാണ്.
ഇതുമൂലം ശമ്പളത്തിൽ വർധിക്കേണ്ട 4500 മുതൽ 12,000 രൂപ വരെ ഓരോ ജീവനക്കാരനും കിട്ടാത്ത അവസ്ഥയാണുണ്ടായത്. ഡിഎ കുടിശിക  എന്നു തരാനാവും എന്നുപോലും ഒരുറപ്പ് സർക്കാരിന് പറയാനും കഴിഞ്ഞിരുന്നില്ല. 2019 ലെ ശമ്പളക്കുടിശിക, ക്ഷാമബത്തയിലെ കുടിശിക ഇതെല്ലാം ചേർത്ത് കൂട്ടിയാൽ ആ തുക 50,000 കോടിക്കും മുകളിൽ ഉയരുമെന്നാണ് ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ട് നിയമവഴി സ്വീകരിച്ച പ്രതിപക്ഷ യൂണിയനുകൾ ജനുവരിയിൽ പണിമുടക്കും നടത്തിയിരുന്നു.
സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരെ പറ്റിക്കുന്നതു പോലെ സർക്കാർ ജീവനക്കാരെയും പറ്റിക്കാനാണ് സർക്കാർ ശ്രമം. 2021ൽ നൽകേണ്ട 2 ശതമാനം ക്ഷാമബത്ത കുടിശിക നൽകാമെന്നാണ് ബജറ്റിലൂടെ സർക്കാർ വാഗ്ദാനം. ഇത് കബളിപ്പിക്കലാണ്, ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവാണ്. 2021നു ശേഷം എത്രയോ തവണ സർക്കാർ നികുതികൾ വർധിപ്പിച്ചു, വൈദ്യുതി, വെള്ളക്കരം കൂട്ടി. എന്നിട്ടും ജീവനക്കാരുടെ പരാതികൾക്ക് പരിഹാരം ലഭിച്ചിട്ടില്ല. സാലറി ചാലഞ്ച് സംബന്ധിച്ച കേസിൽ, വേതനം ജീവനക്കാരുടെ അവകാശമാണെന്നും അത് പിടിച്ചുവയ്ക്കരുതെന്നും കോടതി സർക്കാരിനോട് പറഞ്ഞിട്ടുണ്ട്. ക്ഷാമബത്ത കുടിശ്ശികയുമായി ബന്ധപ്പെട്ട് നിയമവഴിയിൽ പോരാട്ടം തുടരാൻ തന്നെയാണു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Health

ഡോ. മിധുൻ എം ന് പുരസ്ക്കാരം

Published

on


തിരുവല്ല : ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സംഘടന ആയ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ ( APCCM ) ൻറെ ബെസ്റ്റ് യങ്ങ് പൾമണോളജിസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ പുഷ്പഗിരി മെഡിക്കല്‍ കോളേജ് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസിസ്റ്റൻറ്റ് പ്രഫസ്സർ ഡോ. മിഥുൻ. എം. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ രജത ജൂബിലി സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ഡോ. ഡേവിസ് പോൾ പുരസ്ക്കാരം സമ്മാനിച്ചു.

Continue Reading

Featured

ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ

Published

on

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.

വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്‌. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.

Advertisement
inner ad
Continue Reading

Kerala

സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്

Published

on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരിക്കേറ്റത്.
പഴയ നിയമസഭ മന്ദിരത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.. ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിൻ്റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്

Continue Reading

Featured