മെഡിസെപ്പ് – സർക്കാർ വിഹിതം ഉറപ്പാക്കണം : ചവറ ജയകുമാർ

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നടപ്പിലാക്കുമ്പോൾ സർക്കാർ വിഹിതം ഉറപ്പാക്കണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു .

സർക്കാരിന്റെ ഉത്തരവാദിത്തമാണ് ആരോഗ്യ പരിപാലനം . സർക്കാർ ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ കോവിഡ് ബാധിതരായി മരണപ്പെടുന്നു . നിരവധി പേർ കോവിഡ് അനന്തര ചികിത്സയിൽ ഗുരുതരമായി കഴിയുന്നു . ഒരു ഇൻസെന്റീവ് പോലും അനുവദിക്കുന്നില്ല . മെഡിക്കൽ റീ – ഇമ്പേഴ്‌സ്‌മെന്റ് ക്ലെയിം ലഭിക്കുന്നതിലെ നിബന്ധനകൾ ജീവനക്കാരുടെ ചികിത്സാനുകൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു . അടിയന്തിര തീവ്ര പരിചരണം ആവശ്യമുള്ള രോഗികൾക്ക് മെഡിക്കൽ ക്ലെയിമിന്റെ നിബന്ധനകൾ പാലിക്കുന്നതിന് സാധിക്കുന്നില്ല. ഇതിൽ കാലോചിതമായ ഭേതഗതികൾ ആവശ്യമാണ് .
റീ – ഇമ്പേഴ്‌സ്‌മെന്റ് സംവിധാനം നിലനിൽക്കുന്ന സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമ്പോൾ , ജീവനക്കാരെ ചൂതാട്ട സ്വഭാവമുള്ള ഇൻഷുറൻസ് കമ്പനികൾക്ക് എറിഞ്ഞു കൊടുക്കരുത് . വ്യക്തമായ നിബന്ധനകൾ മുന്നോട്ട് വെക്കണം . സർവീസ് സംഘടനകളുമായി ചർച്ച നടത്തണം . ജീവനക്കാരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ജില്ല-സംസ്ഥാന തലത്തിൽ തർക്ക പരിഹാര സംവിധാനം രൂപീകരിക്കണം .

മെഡിക്കൽ റീ – ഇമ്പേഴ്‌സ്‌മെന്റ് പൂർണമായും സർക്കാരാണ് നൽകി വരുന്നത് . ഇപ്പോൾ നടപ്പിലാക്കാൻ പോകുന്ന മെഡിസെപ്പിൽ ജീവനക്കാർക്സ്ഡ് വിഹിതം മാത്രമാണ് പരാമർശിക്കുന്നത് . ഇതിൽ സർക്കാരിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണം . ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിൽ നിന്ന് തൊഴിൽദാതാവെന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാതെ സർക്കാർ ഒളിച്ചോടരുതെന്നും അദ്ദേഹം ആവശ്യപെട്ടു.

Related posts

Leave a Comment