ചാറ്റിങ് വീട്ടിലറിഞ്ഞു; കാസർ​ഗോഡ് എട്ടാംക്ലാസുകാരി ജീവനൊടുക്കി

കാസർ​ഗോഡ്: സമൂഹ മാധ്യമത്തിലെ ചാറ്റിങ് വീട്ടിലറിഞ്ഞതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേൽപ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മൻസൂർ തങ്ങളുടെയും ഷാഹിനയുടെയും മൂത്തമകളാണ്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

സാമൂഹിക മാധ്യമത്തിലൂടെയുള്ള ചാറ്റിങ് വീട്ടുകാർ അറിഞ്ഞതിലുള്ള വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് സംശയിക്കുന്നതായി മേൽപ്പറമ്പ് പോലീസ് പറഞ്ഞു. സമൂഹ മാധ്യമം വഴി പെൺകുട്ടി നടത്തിയ ചാറ്റിങ് വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയെ വിലക്കിയിരുന്നു. ഇതിനു ശേഷം പെൺകുട്ടി വിഷമത്തിലായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment