Featured
ടെക് ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ചാറ്റ് ജിപിടി

റീമ ദിനേശൻ
ഒരു അൻപത് കൊല്ലം മുൻപ് നമ്മുടെ ജീവിതം എങ്ങനെയായിരുന്നു? ചിന്തിക്കാൻ പറ്റുമോ? മൊബൈൽ ഫോണോ, ഇൻ്റർനെറ്റോ, സോഷ്യൽ മീഡിയയോ ഒന്നുമില്ലാതിരുന്ന ആ കാലം….ആലോചിക്കാൻ കൂടി വയ്യ……അല്ലേ….?
എങ്കിൽ ടൈം മെഷീനിൽ കയറി കോവിഡിന് മുൻപുള്ള, അതായത് ഏകദേശം മൂന്ന് വർഷം പിന്നിലേക്ക് ഒന്ന് പോയി നോക്കിയാലോ?…..ഫേസ്ബുക്കും ട്വിറ്ററും വ്ലോഗും ബ്ലോഗും, ടിക് ടോക്കും ചെറിയ രീതിയിൽ നമ്മോടൊപ്പം ചങ്ങാത്തം കൂടി നടന്ന ഒരു കാലഘട്ടത്തേയ്ക്ക് ….
കോവിഡ് മഹാമാരി ഫ്ലൈറ്റും പിടിച്ച് അങ്ങ് ചൈനയിൽ നിന്നിങ്ങോട്ട് പറന്നിറങ്ങിയതു മുതൽ കഥയിൽ ട്വിസ്റ്റും തുടങ്ങി. ടൈം മെഷീനിൽ നിന്നിറങ്ങേണ്ട….ആ രണ്ട് വർഷക്കാലത്തേക്ക് ഒന്ന് പോയി വരാം…..ലോക്ക് ഡൗണിൽ ലോക്കായി വീട്ടിൽ ഇരുന്ന കാലം, സ്കൂളും കോളേജും അടച്ചു. ഭാവി എന്തെന്നുള്ളത് ചോദ്യ ചിഹ്നമായി തലയ്ക്കു ചുറ്റും വട്ടം കറങ്ങിയിരുന്ന ദിനങ്ങൾ……ജോലിയും കൂലിയും ഇല്ലാതെ തേരാ പാരാ നടക്കുന്ന ജനങ്ങൾ…. ആകെ ശോകം…..
പക്ഷേ ചില വിരുതന്മാർ സാങ്കേതിക വിദ്യയുമായി കൈകോർത്ത് യൂ ട്യൂബ് ചാനലും റീൽസുമൊക്കെയായി ദുരിത കാലത്ത് പോക്കറ്റ് നിറച്ചു. വിദ്യാർത്ഥികൾക്കാകട്ടെ സ്കൂളിലോ കോളേജിലോ പോകാതെ തന്നെ ഓൺലൈനായി വിദ്യാഭ്യാസം ലഭിച്ചു. പരീക്ഷയും എഴുതി. ജോലിക്കാർക്കായി വർക്ക് ഫ്രം ഹോം……. . വീട്ടിലെ മുത്തശ്ശിമാർ സ്ഥിരം ശൈലിയിൽ പറഞ്ഞു…’കലികാലം എന്നല്ലാതെ എന്താ പറയുക……’. അന്നുവരെ ശീലിച്ചിട്ടില്ലാത്ത, പരിചയമില്ലാത്ത പല വഴികളിലൂടെയും ചോദിച്ച് ചോദിച്ച് നമ്മൾ നടന്നു.
വഴികാട്ടിയായി നമ്മേ പതറാതെ മുന്നോട്ട് നയിച്ചത് എന്താണ്? ഉത്തരം ഒന്നേയുള്ളൂ…ടെക്നോളജി അഥവാ സാങ്കേതിക വിദ്യ.
ഇനി ആ ടൈം മെഷീനിൽ കയറി ഇവിടെ 2023 ൽ വന്നിറങ്ങിക്കൊള്ളൂ….ഇനി കഥയുടെ ബാക്കി ഇവിടുന്ന്……
മനുഷ്യനു മാത്രമേ ചിന്തിക്കാൻ കഴിയൂ എന്ന് അഹങ്കരിച്ചിരുന്ന ഒരു കാലത്ത് നിന്ന് മനുഷ്യനേക്കാൾ ചിന്താശേഷിയും ഓർമ്മ ശക്തിയുമുള്ള യന്ത്രങ്ങളുടെ കാലത്താണ് നാമിപ്പോൾ. നിർമ്മിത ബുദ്ധിയുടെ, മെഷീൻ ലേർണിംഗിൻ്റെ കാലഘട്ടം.
സിനിമകളിൽ കണ്ട ‘ചിട്ടി റോബോയും’ മുണ്ടുടുത്ത് കൈയ്യും പിടിച്ച് കൂടെ നടക്കുന്ന ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനും’ ഭാവനാ സൃഷ്ടികളിൽ നിന്ന് ജീവൻ കൈവരിച്ച് നമ്മുടെ വീടുകളിലുമെത്തിയേക്കാം….
നിർമ്മിത ബുദ്ധിയുടെ ഏറ്റവും പുതിയ കണ്ടെത്തൽ, അതാണ് നമ്മുടെ വിഷയം.. ചാറ്റ് ജിപിടി……കഴിഞ്ഞ നവംബറിൽ രംഗപ്രവേശം ചെയ്ത ചാറ്റ് ജിപിടി ആളോരു പുലിയാണെന്നാണ് ടെക് ലോകത്തെ അടക്കം പറച്ചിൽ…….ചാറ്റ് ജിപിടി ചർച്ചകളിൽ ഇടം പിടിച്ചിട്ട് കുറച്ച് കാലമായി….അറിയാം ഈ പുതിയ അവതാരത്തെപ്പറ്റി….
എന്താണ് ചാറ്റ് ജിപിടി എന്നു പറയുന്നതിനു മുൻപ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ നിർമ്മിത ബുദ്ധിയെക്കുറിച്ച് പറയേണ്ടതുണ്ട്. നിർമ്മിത ബുദ്ധിയുടെ ചരിത്രം ഏകദേശം 1950 കളിൽ തുടങ്ങിയതാണ്. അമേരിക്കൻ ശാസ്ത്രജ്ഞനായ ജോൺ മക്കാർത്തിയാണ് നിർമ്മിത ബുദ്ധി എന്ന പേര് നിർദ്ദേശിച്ചത്.
ഓട്ടോമൊബൈൽ, ബഹിരാകാശ ഗവേഷണം, ആരോഗ്യം, തുടങ്ങി ഡ്രൈവർ ഇല്ലാതെ ഓടിക്കാവുന്ന വാഹനങ്ങൾ വരെ വിവിധ രംഗങ്ങൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കൈപ്പിടിയിലാണ്. ഒന്നാം വ്യവസായ വിപ്ലവത്തിൽ യന്ത്രങ്ങൾക്കായിരുന്നു പ്രാധാന്യമെങ്കിൽ നാലാം വ്യാവസായിക വിപ്ലവത്തിൽ എത്തിനിൽക്കുമ്പോൾ അതിൻറെ ചാലകശക്തി നിർമ്മിത ബുദ്ധിയാണ്. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് (സോഫിയ) രാജ്യം പൗരത്വം നൽകുന്ന കാലഘട്ടം വരെ എത്തി നിൽക്കുന്നു.
മനുഷ്യൻ ശരീരവും തലച്ചോറും ഉപയോഗിച്ച് ചെയ്യുന്നതെല്ലാം ഒരു യന്ത്രത്തെ കൊണ്ട് ചെയ്യിപ്പിക്കുക എന്ന ചിന്തയാണ് നിർമ്മിത ബുദ്ധിയുടെ കാതൽ. നമ്മുടെ വാക്കുകൾ കേട്ട് മനസ്സിലാക്കി ഉത്തരം നൽകുന്ന ഗൂഗിൾ അസിസ്റ്റൻറും നിരവധിയാളുകളുടെ കൂട്ടുകാരി ‘അലക്സയുമൊക്കെ’ ഈ സാങ്കേതികവിദ്യയിൽ പിറന്ന ഉണ്ണികളാണ്.
അപ്പോൾ മനുഷ്യൻ ചെയ്യുന്ന എന്തും മെഷീൻ ലേർണിംഗിൻ്റെ സഹായത്തോടെ നിർമ്മിത ബുദ്ധിക്കും സാധിക്കും എന്നാണോ..? ഭാഷ മനസ്സിലാക്കി പ്രതികരിക്കാനാകുമോ?
നിർമ്മിത ബുദ്ധിക്ക് അതും സാധിക്കും. അതാണ് ചാറ്റ് ജിപിടി.
എന്താണ് ചാറ്റ് ജിപിടി ?
നമ്മൾ കൂട്ടുകാർക്കും മറ്റും സന്ദേശങ്ങൾ അയക്കാറില്ലേ….അവർ അത് വായിച്ച് മനസിലാക്കി കൃത്യമായി മറുപടികൾ തരാറില്ലേ…..അതു പോലെ നാം ആവശ്യപ്പെടുന്ന കാര്യം മനസിലാക്കി അതിന് മറുപടി നൽകുന്ന സാങ്കേതിക വിദ്യയാണ് ചുരുക്കത്തിൽ ചാറ്റ് ജിപിടി. ജിപിടി എന്നാൽ ‘ജനറേറ്റീവ് പ്രീ ട്രെയ്ൻഡ് ട്രാൻസ്ഫോർമർ’ എന്നാണ്. മനുഷ്യനാൽ തന്നെ പരിശീലിക്കപ്പെട്ടതാണ് ഈ സാങ്കേതിക വിദ്യ. ഇൻ്റർനെറ്റിൽ നിന്നും പുസ്തകങ്ങളിൽ നിന്നും നിന്നും ലഭിച്ച അനേകായിരം ഡേറ്റയാണ് ഇതിൽ ഉപയോഗിക്കുന്നത്.
സൂര്യന് കീഴിലുള്ള എന്തിനേക്കുറിച്ച് ചോദിച്ചാലും ഉത്തരം പറയുമെന്ന് ചില അതി ബുദ്ധിമാന്മാരെപ്പറ്റി നമ്മൾ പറയാറില്ലേ….അതുപോലെയാണ് ചാറ്റ് ജിപിടി യും……’ലെവൻ പുലിയാണ് കേട്ടാ………’
ഒരു മനുഷ്യന് ജീവിതകാലത്ത് പഠിച്ചെടുക്കാവുന്ന വിവരങ്ങൾക്ക് പരിമിതിയുണ്ടെങ്കിൽ അതിനെ അതിജീവിച്ചതാണ് ചാറ്റ് ജിപിടി. അമേരിക്കൻ കമ്പനിയായ ഓപ്പൺ എ ഐ കൺസോർഷ്യമാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്.
എങ്ങനെ ഉപയോഗിക്കാം ?
ചാറ്റ് ജിപിടി ഒരു ചാറ്റ് ബോട്ടാണ്. എന്താണ് ചാറ്റ് ബോട്ട് എന്നല്ലേ? ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന സങ്കേതങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ് ബോട്ട്.
ചാറ്റ് ജിപിടി ഉപയോഗിക്കാൻ…
ഘട്ടം1
ആദ്യം ഓപ്പൺ എഐ വെബ്സൈറ്റിൽ ഒരു അക്കൗണ്ട് തുറക്കണം
http://chat.openai.com/auth/login
എന്ന ലിങ്ക് തുറക്കുക.
ഘട്ടം 2
തുറന്നു വരുന്ന സ്ക്രീനിൽ ലോഗിൻ, സൈൻ അപ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉണ്ടായിരിക്കും. അക്കൗണ്ട് ഉള്ളവർക്കാണ് ലോഗിൻ. പുതിയ അക്കൗണ്ടിനായി സൈൻ അപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ അക്കൗണ്ടുകൾ ഉപയോഗിച്ചും സൈൻ അപ്പ് ചെയ്യാം.
ഘട്ടം 3
ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്താൽ പേരും ഫോൺ നമ്പറും ആവശ്യപ്പെട്ടു മറ്റൊരു സ്ക്രീൻ വരും.
ഘട്ടം 4
ഇനി ഫോൺ നമ്പർ വേരിഫിക്കേഷനാണ്. നമ്മൾ കൊടുത്ത ഫോൺ നമ്പർ വെരിഫൈ ചെയ്ത് അതിലേക്ക് ഒരു നമ്പർ കോഡ് അയയ്ക്കും. ആ കോഡ് വെരിഫൈ ചെയ്തു കഴിഞ്ഞാൽ ചാറ്റ് ജിപിടി ഉപയോഗിച്ച് തുടങ്ങാം.
ഘട്ടം 5
ചാറ്റ് ജിപിടിയുടെ ഓപ്പണിങ് സ്ക്രീനിനു താഴെയാണ് ടെക്സ്റ്റ് ബോക്സുള്ളത്. നമ്മൾ ചാറ്റ് ബോട്ടിനോട് സംസാരിക്കുന്ന വിവരങ്ങളടങ്ങിയ വാചകങ്ങളെ ‘പ്രോംപ്റ്റ്’ എന്നാണ് വിളിക്കുന്നത്. പ്രോംപ്റ്റുകൾ കൃത്യമായെങ്കിൽ മാത്രമേ കൃത്യമായ മറുപടിയും ലഭിക്കൂ…..
ചാറ്റ് ബോട്ട് നൽകുന്ന സേവനങ്ങൾ
നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിങ്ങിലൂടെ ചാറ്റ് ജിപിടി നമ്മൾ നൽകുന്ന ചോദ്യങ്ങൾക്കനുസരിച്ച് മറുപടി തരും. പക്ഷേ കൊടുക്കുന്ന പ്രോംപ്റ്റുകൾ കൃത്യമല്ലെങ്കിൽ തെറ്റായ വിവരങ്ങളും ലഭിച്ചേക്കാം…
ചാറ്റ് ജിപിടിയോട് നമുക്ക് ചോദ്യങ്ങൾ ചോദിക്കാം, ലേഖനങ്ങൾ എഴുതിപ്പിക്കാം, പട്ടികകൾ ഉണ്ടാക്കിക്കാം, തർജിമ ചെയ്യിപ്പിക്കാം, കോഡുകൾ എഴുതിപ്പിക്കാം, അതിൻറെ വിശദീകരണം തേടാം സോഷ്യൽ മീഡിയ, മാധ്യമങ്ങൾ, ബ്ലോഗുകൾ എന്നിവയിലൊക്കെ പോസ്റ്റുകളും എഴുത്തുകളും എഴുതിക്കാം. അങ്ങനെ നമുക്ക് ആവശ്യമുള്ള എന്തു വിവരങ്ങളും ജിപിടി തരും.
ഗൂഗിളും ചാറ്റ് ജിപിടിയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഗൂഗിൾ ഒരു സെർച്ച് എഞ്ചിൻ ആണെങ്കിൽ ചാറ്റ് ജിപിടി ഒരു ചാറ്റ് ബോട്ടാണ്.
നിലവിൽ ഈ സാങ്കേതികവിദ്യ അതിൻറെ വളർച്ചാദിശയിലാണ്.
മൂന്നാം തലമുറ ജിപിടി (ജിപിടി 3) ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അതിനാൽ ലഭിക്കുന്ന വിവരങ്ങളിൽ തെറ്റുകൾ കടന്നു കൂടിയേക്കാം. മാത്രമല്ല ഇംഗ്ലീഷ് ആണ് കക്ഷിക്ക് പ്രിയപ്പെട്ട ഭാഷ. മറ്റു ഭാഷകളെ മനസ്സിലാക്കാനുള്ള കഴിവ് ആർജിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ജിപിടി 4 ന് ഒരു മനുഷ്യൻറെ തലച്ചോറിനെപ്പോലെ തന്നെ ലഭിക്കുന്ന വിവരങ്ങളെ തിരിച്ചറിയാൻ സാധിക്കും. ഭാവിയിൽ ടൈപ്പ് ചെയ്തു കൊടുക്കുന്ന വിവരങ്ങൾക്കുമപ്പുറം ഓഡിയോ വീഡിയോ ഇൻപുട്ടുകളും ജിപിടി 4 ന് മനസ്സിലാക്കാൻ സാധിക്കും.
ടെക് ലോകത്ത് വമ്പൻ മത്സരങ്ങൾക്കാണ് ചാറ്റ് ജിപിടി കളമൊരുക്കിയിരിക്കുന്നത്. ഗൂഗിളും ആപ്പിളും മെറ്റയും ചാറ്റ് ജിപിടി യെ വെല്ലാൻ അണിയറയിൽ ഒരുക്കങ്ങൾ തകൃതിയായി നടത്തുകയാണ്.
തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ടൈം മെഷീനിൽ ഒന്നുകൂടെ കയറിയാലോ ? ഒരു 50 വർഷം മുന്നോട്ട് പോയാൽ, റോബോട്ട് മനുഷ്യനെ ഭരിക്കുന്ന കാലത്തിലേക്കാകും എത്തുക. എന്നിരുന്നാലും സാങ്കേതികവിദ്യകൾ വളരണം….തിന്മയ്ക്കായല്ലാതെ…മനുഷ്യ നന്മയ്ക്കായി…പുരോഗതിക്കായി…..
കടപ്പാട് – (ഗവേഷണ പ്രബന്ധങ്ങൾ-നിർമ്മിത ബുദ്ധി)
Bangalore
കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ

ബംഗളുരു: കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ. കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകൾ സർവേ പ്രവചിക്കുന്നു. 68 മുതൽ 80 സീറ്റുകളാണ് ബിജെപിക്ക് നേടാൻ കഴിയുകയെന്നും പ്രവചനം. ജെഡിഎസ് 235 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നും എബിപി-സീ വോട്ടർ സർവേ.
ഒറ്റ ഘട്ടമായാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ്. മേയ് 10 നാണ് വോട്ടെടുപ്പ്. മേയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. 5.21 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ്ജെൻഡർമാരുമാണ്. ഭിന്നശേഷിക്കാർക്കും 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല.
9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്. ബിജെപി – 118 , കോൺഗ്രസ്– 72, ജെഡിഎസ്– 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
Featured
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
Featured
‘എന്റെ വീട് രാഹുലിന്റേം’ വീടിന് മുമ്പില്‍ ബോര്‍ഡ് വച്ച് മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി

എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ച് യു പി കോണ്‍ഗ്രസ് നേതാവ് അജയ് റായ്. യു പി വാരാണസിയിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയോട് വസതിയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് 2014 ലും 2019 ലും മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥികൂടിയായ അജയറ് റായ് ബോര്‍ഡ് വച്ചത്.
മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയറ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured7 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login