ജീവകാരുണ്യ പ്രവർത്തനം സമൂഹത്തിന്റെ ബാധ്യത – യു. കെ. കുമാരൻ

കൂട്ടാലിട : പ്രയാസപ്പെടുന്നവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് എഴുത്തുകാരൻ യു. കെ. കുമാരൻ അഭിപ്രായപ്പെട്ടു. നരയംകുളത്ത് ജീവനം എജ്യുക്കേഷണൽ ആൻറ് ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം. കെ. രാഘവൻ എം. പി സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ടി. പി. ഉഷ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ ടെലിവിഷൻ ഫിലിം അക്കാദമിയുടെ മികച്ച അധ്യാപക അവാർഡ് ജേതാവ് കല്പകശ്ശേരി ജയരാജൻ,കോവിഡ് കാലത്ത് ഉൾപ്പെടെ നാട്ടിൽ സന്നദ്ധ സേവനം ചെയ്ത ഡോ: വി.  മുഹമ്മദ് ജംഷീർ,  രശ്മി സുഭാഷ്, പാലിയേറ്റീവ് പ്രവർത്തകൻ രജീഷ് ആർദ്രം, രണ്ടാം വാർഡ് ആർ.ആർ.ടി വളണ്ടിയർമാർ എന്നിവരെ ചടങ്ങിൽ എം. പി ആദരിച്ചു. സൊസൈറ്റി കൺവീനർ സി. കെ. സുനിലാൽ, വിദ്യാരംഗം കലാ സാഹിതവേദി കോ-ഓർഡിനേറ്റർ വി. എം. അഷ്റഫ്, പി. കെ. ശശിധരൻ, ലിനീഷ് നരയംകുളം, സൊസൈറ്റി വൈസ് ചെയർമാൻ ഷീനാ ജയന്ത് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഉപകാണങ്ങൾ യു. കെ. കുമാരനിൽ നിന്നും സൊസൈറ്റി ചെയർമാൻ പ്രശാന്ത് ചോലക്കൽ ഏറ്റുവാങ്ങി.photo: നരയംകുളം ജീവനം എഡ്യുക്കേഷണൽ ആന്റ് ചരിറ്റബിൾ സൊസൈറ്റി എം. കെ. രാഘവൻ എം. പി ഉദ്ഘാടനം ചെയ്യുന്നു

Related posts

Leave a Comment