ബലാത്സം​ഗ കേസ്: ബിനോയി കോടിയേരിക്കെതിരേ കുറ്റം ചുമത്തൽ ബുധനാഴ്ച

മുംബൈ: ബലാത്സം​ഗക്കേസിൽ കുറ്റപത്രം കേൾക്കുന്നതിന് പ്രതി ബിനോയി കോടിയേരി കോടതിയിൽ ഹാജരായില്ല. ബിസിനസ് ആവശ്യങ്ങൾക്കു വിദേശത്തു പോകേണ്ടതിനാൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ബിനോയി കോടിയേരി ഇളവ് തേടിയിരുന്നു. എന്നാൽ കോടതി അത് അനുവദിച്ചില്ല. കേസ് ഇനി ബുധനാഴ്ച പരി​ഗണിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണു ബിനോയി.
ബിഹാർ സ്വദേശിനി നൽകിയ ബലാത്സംഗകേസിൽ മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്മേലാണ് ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത്. ദിൻദോഷി കോടതിയുടേതാണ് നടപടികൾ.
ഇന്നലെ കേസ് വിളിച്ചപ്പോൾ ബിനോയി കോടതിയിൽ ഹാജരായിരുന്നില്ല. യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും എത്തിയില്ല. ഇതിനെ തുടർന്ന് ബിനോയ്ക്കെതിരേ കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങൾ ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിനിടയിൽ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന അപേക്ഷ ബിനോയ് കോടതിയിൽ സമർപ്പിച്ചു. യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്‌ലെ എന്ന അഭിഭാഷകൻ കോടതിയിൽ തിങ്കളാഴ്ച വക്കാലത്ത് നൽകി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയിൽ പോരാട്ടം തുടരുമെന്ന് അഭിഭാഷകൻ പ്രശാന്ത് പോപ്‌ലെ പറഞ്ഞു

Related posts

Leave a Comment