ചാരായം വാറ്റുന്നതിനിടെ യുവാവ് എക്‌സൈസ് പിടികൂടി


നിലമ്പൂര്‍ : കുറുമ്പലങ്ങോട് പെരുമ്പത്തൂര്‍ തീക്കടിയില്‍ ആലിങ്ങല്‍ പറമ്പില്‍ വീട്ടില്‍ പ്രതീശിനെയാണ്(26) ചാരായം വാറ്റുന്നതിനിടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വീട് വളഞ്ഞ് പിടികൂടി്. തീക്കടി, ആലോടി, പെരുമ്പത്തൂര്‍ മേഖലകളില്‍ ചാരായ നിര്‍മാണം സജീവമാണെന്ന പരാതിയെത്തുടര്‍ന്ന് ഈ മേഖലകളിലെ ചാരായം വാറ്റി വില്‍ക്കുന്നവരെ ലക്ഷ്യം വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് പ്രശോഭും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് വീടിന്റെ അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും മറ്റു വാറ്റുപകരണങ്ങളും ഉപയോഗിച്ച് ചാരായം വാറ്റിക്കൊണ്ടിരുന്ന പ്രതീശ് അറസ്റ്റിലായത്. രണ്ടു ലിറ്റര്‍ വാറ്റിയെടുത്തചാരായവും വാറ്റാന്‍ പാകപ്പെടുത്തിയ 30 ലിറ്റര്‍ വാഷും ഗ്യാസ് അടുപ്പ് ഉള്‍പ്പെടെ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. നിലമ്പൂര്‍ മജിസ്‌ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സെസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ റഷീദ്, ജയന്‍ പി.സി, ഷംനാസ് സി.ടി, സനീറ .കെ, വിഷ്ണു, എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Comment