കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം വീതം നഷടപരിഹാരം നല്‍കുമെന്ന് പഞ്ചാബ്

ലഖിംപൂർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകൻ കാറോടിച്ചു കയറ്റി കൊലപ്പെടുത്തിയ നാല് കർഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ. ഇരു സർക്കാറുകളും വെവ്വേറെയാണ് തുക അനുവദിക്കുക. ഞങ്ങൾ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തോടൊപ്പമാണ്. മാധ്യമപ്രവർത്തകൻ അടക്കം കൊല്ലപ്പെട്ട നാലുപേരുടെയും കുടുംബത്തിന് പഞ്ചാബ് ഗവൺമെന്റ് 50 ലക്ഷം രൂപ വീതം നൽകും-മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു. മാധ്യമപ്രവർത്തകനടക്കം കൊല്ലപ്പെട്ട നാലുപേരുടെയും കുടുംബത്തിന് 50 ലക്ഷം വീതം അനുവദിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബഗേലും പറഞ്ഞു. ഇരുവരും രാഹുൽ ഗാന്ധിക്കൊപ്പം ലഖിംപൂർ സന്ദർശിക്കുന്നതിനാണ് ലഖ്‌നൗ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായെങ്കിലും ഇതിനു ശേഷം രാഹുൽ ഗാന്ധിയും സംഘവും ലഖിംപൂരിലേക്ക് തിരിച്ചു. രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരാണ് ലഖിംപൂരിലേക്ക് തിരിച്ചത്.

Related posts

Leave a Comment