ചരംജിത് സിംഗ് ചാന്നി പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരംജിത് സിംഗ് ചാന്നിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ. ഗാന്ധിയാണ് ചരംജിത്തിന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. അല്പം മുന്‍പ് അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. പഞ്ചാബിലെ മഹാഭൂരിപക്ഷം വരുന്ന ദളിത് വിഭാത്തില്‍ നിന്നാണ് ചരംജിത്ത് വരുന്നത്. 48 വയസുള്ള ഊര്‍ജസ്വലനായ നേതാവാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ഐടി മന്ത്രിയായിരുന്നു. ചംകൗര്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

Related posts

Leave a Comment