മാറിക്കൊണ്ടിരിക്കുന്ന മനോഭാവവും, ഉദ്ദേശവും ; കേന്ദ്ര സർക്കാരിനെ വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് പ്രിയങ്കാ ​ഗാന്ധി

ഡൽഹി: കാർഷിക ബില്ലുകൾ പിൻവലിച്ചുകൊണ്ടുളള പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ വിശ്വാസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘കർഷകരെ രാജ്യദ്രോഹികളെന്നും ഗുണ്ടകളെന്നും വിളിച്ച് അവരെ അറസ്റ്റ് ചെയ്തുനീക്കിയ നിങ്ങൾ തെരഞ്ഞെടുപ്പിലെ തോൽവി മുന്നിൽ കണ്ടാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.’ എന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
600ലധികം കർഷകരുടെ രക്തസാക്ഷിത്വം,350 ദിവസത്തിലധികം നീണ്ട സമരം, നരേന്ദ്രമോദി ജി, നിങ്ങളുടെ മന്ത്രിയുടെ മകൻ കർഷകരെ ചതച്ചു കൊന്നത് നിങ്ങൾ കാര്യമാക്കിയില്ല.നിങ്ങളുടെ പാർട്ടി നേതാക്കൾ കർഷകരെ അധിക്ഷേപിക്കുകയും അവരെ തീവ്രവാദികൾ, രാജ്യദ്രോഹികൾ, ഗുണ്ടകൾ, റൗഡികൾ എന്ന് വിളിക്കുകയും ചെയ്തു, നിങ്ങൾ തന്നെ സമരക്കാരെ വിളിച്ചു, അവരെ വടികൊണ്ട് അടിച്ചു, അറസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പിൽ തോൽവി കാണാൻ തുടങ്ങിയപ്പോൾ, സത്യം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായി. ഈ രാജ്യം കർഷകരാൽ നിർമ്മിച്ചതാണ്, ഈ രാജ്യം കർഷകരുടേതാണ്, കർഷകനാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ സംരക്ഷകർ, ചില സർക്കാരുകൾ കർഷകരുടെ താൽപ്പര്യങ്ങളെ തകർക്കാൻ ശ്രമിച്ചു. നിങ്ങളുടെ ഉദ്ദേശ്യവും നിങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവവും വിശ്വസിക്കാൻ പ്രയാസമാണ്. കർഷകൻ എന്നും വിജയിക്കും.

Related posts

Leave a Comment