Global
സിംഗപ്പൂരിലെ ചാംഗി; ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം

സിംഗപ്പൂർ സിറ്റി : സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു. എയർ ട്രാൻസ്പോർട്ട് റിസർച്ച് സ്ഥാപനമായ സ്കൈട്രാക്സ് ഇന്നലെ പ്രഖ്യാപിച്ച “വേൾഡ് എയർപോർട്ട് അവാർഡ് 2023″ലാണ് ചാംഗി തിരഞ്ഞെടുക്കപ്പെട്ടത്. 2013 മുതൽ 2020 വരെ തുടർച്ചയായി എട്ട് വർഷം സ്‌കൈട്രാക്‌സിന്റെ വാർഷിക റാങ്കിംഗിൽ ചാംഗി എയർപോർട്ട് ഒന്നാം സ്ഥാനം നേടിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിനും ടോക്കിയോയിലെ ഹനേദ എയർപോർട്ടിനും പിന്നിലായിരുന്നു.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തും ടോക്കിയോയിലെ ഹനേദ വിമാനത്താവളം മൂന്നാം സ്ഥാനവും ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളം നാലാം സ്ഥാനവും നേടി.
1981-ൽ മുതൽ ചാംഗി എയർപോർട്ട് ഇപ്പോൾ 660-ലധികം “മികച്ച എയർപോർട്ട്” അവാർഡുകൾ നേടിയിട്ടുണ്ട്. നാല് ടെർമിനലുകളിലുടനീളം, ചാംഗി എയർപോർട്ടിൽ ജിമ്മും ഷവർ സൗകര്യങ്ങളും, 16 മീറ്റർ ഉയരമുള്ള കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും, റൺവേയെ അഭിമുഖീകരിക്കുന്ന ഒരു നീന്തൽക്കുളവും ഉണ്ട്. റീട്ടെയിൽ സമുച്ചയമായ ജുവൽ ചാംഗി എയർപോർട്ടിലേക്ക് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. അതിൽ ഏഴ് തീം പൂന്തോട്ടങ്ങളും 2,000-ലധികം മരങ്ങളുള്ള താഴ്‌വരയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ വെള്ളച്ചാട്ടവും ഉണ്ട്.
Kuwait
‘കാന’ കുവൈറ്റ് അഞ്ചാമത് നാടകത്തിന്റെ പൂജ നടത്തി

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രശസ്ത നാടക സംഘമായ കേരള ആർട്സ് & നാടക അക്കാദമി (കാന) 2023 ലെ ലോക നാടക ദിനാഘോഷവും പുതിയ നാടകത്തിൻ്റെ പൂജയും നടത്തി .
മംഗഫിൽ കൂടിയ ചടങ്ങിൽപുതിയ നാടകമായ “നായകൻ ” ന്റെ പൂജാ ചടങ്ങുകൾ പ്രസിഡന്റ് ശ്രീ റെജി മാത്യു ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ശ്രി രാജു മുഖ്യ കാർമികത്വം വഹിച്ചു . കാനാ രക്ഷാധികാരിയും പ്രോഗ്രാം കൺവീനറുമായ ശ്രീ സജീവ് കെ. പീറ്റർ നാടക സ്ക്രിപ്റ്റ് സഹസംവിധായകയും മുഖ്യ നടിയുമായ ശ്രിമതി മഞ്ചു മാത്യുവിന് കൈമാറി. ബാബു ചാക്കോള, ജിജു കാലായിൽ, ഷാജഹാൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സെക്രട്ടറി ശ്രി. പുന്നൂസ് അഞ്ചേരിൽ സ്വാഗതവും ട്രഷറാർ ശ്രി. ഡേവിസ് തരകൻ നന്ദിയും രേഖപ്പെടുത്തി. പ്രവാസി നാടക രംഗത്തു പുതിയൊരു കാൽവെപ്പുമായി ഒരു കൂട്ടം സുഹൃത്തുക്കൾ 2017 ൽ ആണ്കുവൈറ്റിൽ ‘കാന’ എന്ന സംഘടന ആരംഭിച്ചത്.
മഴ, വൈരം തുടങ്ങിയ നാടകങ്ങൾക്കു ശേഷം ശ്രീ ഹേമന്ത് കുമാർ രചിച്ച “നായകൻ ” ഡ്രാമാസ്കോപ്പ് -ചരിത്ര – ഇതിഹാസ നാടകം കുവൈറ്റിലെ പ്രേഷകർക്കായി കാനാ ഒക്ടോബറിൽ അരങ്ങിൽ എത്തിക്കും.
കാനായുടെ ചരിത്രത്തിലെ മറ്റൊരു പൊൻ തൂവൽ ആയിരിക്കും ഈ നാടകംഎന്ന് സംവിധായകൻ ബാബു ചാക്കോള അഭിപ്രായപ്പെട്ടു.

Kuwait
അഡ്വ: ജോൺ തോമസിന് യാത്രയയപ്പും അവയവദാന സമ്മതപത്രവുംനൽകി ആജ് പക് !

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (ആജ് പക് ) അഡ്വവൈസറി ബോർഡ് അംഗം അഡ്വ പി. ജോൺ തോമസിനും സഹധര്മിണിക്കും യാത്ര അയപ്പ് നൽകി. അസോസിയേഷൻ പ്രസിഡണ്ട് ബിനോയ് ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ: ഫാദർ ഡേവിസ് ചിറമേൽ ഉദ്‌ഘാടനം ചെയ്യുകയും അസോസിയേഷന്റെ ഉപഹാരം അഡ്വ : ജോൺ തോമസിനും സഹധർമ്മിണി ഷേർലി തോമസിനും സമ്മാനിക്കുകയും ചെയ്തു. ചിറമേൽ അച്ഛന്റെ സാനിധ്യത്തിൽ അസോസിയേഷൻ ഭാരവാഹികൾ അവയവദാന രേഖകളിൽ ഒപ്പുവെച്ചു. സെന്റ് ജോൺസ് മാർത്തോമാ ചർച് വികാരി റവ: ഫാദർ സി സി കുരുവിള മുഖ്യപ്രഭാഷണം നൽകി. ചെയർമാൻ രാജീവ് നടുവിലേമുറി, ‘കുട’ ജനറൽ കൺവീനർ ചെസ്സിൽ രാമപുരം, വനിതാ വേദി ചെയർപേഴ്സൺ ഹനാൻ ഷാൻ എന്നിവർ ആശംസകൾ നേർന്നു.
അഡ്വൈസറി ബോർഡ് അംഗം മാത്യു ചെന്നിത്തല അഡ്വ : ജോൺ തോമസിനും സഹധര്മിണിക്കും പൊന്നാടയിട്ട് ആദരിച്ചു. സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ് സ്വാഗതവും അസോസിയേഷൻ ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്ടിൽ നന്ദിയും പറഞ്ഞു. കുമാരി റയാൻ തോമസ് ജോർജ് വീണമീട്ടി സദസ് സംഗീതസാന്ദ്രമാക്കി.
അസോസിയേഷൻ എക്‌സികുട്ടിവ് അംഗം ജീജോ കായംകുളംത്തിന്റെ പ്രാർത്ഥന ഗാനത്തോടെയാണ് ആരംഭിച്ചത്. യാത്രയിപ്പിനുള്ള മറുപടി പ്രസംഗത്തിൽ കഴിഞ്ഞ 7 വർഷമായി അസോസിയേഷൻ നടത്തിയിട്ടുള്ള വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളെ അഡ്വ : ജോൺ തോമസ് നന്ദി പൂർവ്വം ഓർമിപ്പിച്ചു. അസോസിയേഷൻ ഓഫീസ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
Kuwait
അഡ്വ. ജോൺ തോമസിന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി :- പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യസ മേഖലയിലെ തിളക്കമാർന്ന വ്യക്തിത്വം അഡ്വ. ജോൺ തോമസിനും ഭാര്യ റേച്ചൽ തോമസിനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യാത്രയയപ്പ് നൽകി. ചെങ്ങനൂർ സ്വദേശിയും യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ മാനേജരുമായ അഡ്വ. ജോൺ തോമസ് കുവൈറ്റ് മലയാളി സമൂഹത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണെന്നു യാത്രയയപ്പു യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. അലക്സ് മാത്യൂ ഷാൾ അണിയിച്ചു ആദരിച്ചു.
പ്രസിഡന്റ് അലക്സ് മാത്യൂ . രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട , ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, ട്രഷറർ തമ്പിലൂക്കോസ്, ഉപദേശക സമതിയംഗം അഡ്വ.തോമസ് പണിക്കർ, ജേക്കബ്ബ് തോമസ് എന്നിവർ സംസാരിച്ചു. ജോൺ തോമസ് മറുപടി പ്രസംഗം നടത്തി.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured6 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര് വാഹന വകുപ്പിന് നിർദ്ദേശവുമായി സര്ക്കാര്
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login