ദിവസേന ഈന്തപ്പഴം കഴിച്ചാൽ നിങ്ങൾക്ക് സംഭിവിക്കുന്ന മാറ്റങ്ങൾ

പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ഈന്തപ്പഴം. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും അകറ്റാനും ഉത്തമമാണ്. മാത്രമല്ല തലച്ചോറിന്റെ ആരോ​ഗ്യത്തിനും ഈന്തപ്പഴം വളരെ നല്ലതാണ്

ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. രക്തസമ്മർദമുള്ളവർ പതിവായി ഈന്തപ്പഴം കഴിക്കുന്നത് ബിപി നിയന്ത്രിച്ചു നിർത്താനും സഹായിക്കും. ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) കുറവായതിനാൽ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന​ ഒന്നാണ് ഈന്തപ്പഴമെന്ന് ‌പഠനങ്ങളിൽ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നതാണ്.

Related posts

Leave a Comment