Connect with us
,KIJU

Kannur

എസ്.എഫ്.ഐ നേതാവിന് വേണ്ടി പ്രവേശന ചട്ടം മാറ്റുന്നു; കണ്ണൂർ സർവകലാശാലയുടെ നടപടി വിവാദത്തിൽ

Avatar

Published

on

ബി.കോം പഠിച്ചവർക്ക് ഇംഗ്ലീഷ് എംഎ പ്രവേശനത്തിന് അനുമതി

തിരുവനന്തപുരം: ഒരു വർഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബി.കോം ഡിഗ്രി വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പ്രവേശനം നൽകുന്നതിനായി കണ്ണൂർ സർവ്വകലാശാല റെഗുലേഷനിൽ മാറ്റം വരുത്തുന്നു. സംസ്ഥാനത്തെ ഒരു സർവകലാശാലയിലും അനുവദിക്കാത്ത ഈ വ്യവസ്ഥ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ തിരക്കിട്ട് നടപ്പാക്കുന്നത് സപ്പ്ളിമെന്ററിയായി
ബി.കോം പരീക്ഷ പാസ്സായ ഒരു എസ്.എഫ്.ഐ നേതാവിന് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നൽകുന്നതിന് വേണ്ടിയാണെന്നാണ് ആക്ഷേപം. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ മുൻകൈയെടുത്ത് വിളിച്ചുചേർത്ത ഇംഗ്ലീഷ് അധ്യാപകരുടെ പ്രത്യേക ഓൺലൈൻ കരിക്കുലം കമ്മിറ്റിയിലാണ് ഒന്നാം ഭാഷയായി ഒരു വർഷം മാത്രം ഇംഗ്ലീഷ് പഠിക്കുന്ന ബി.കോം വിദ്യാർത്ഥികൾക്ക് എം.എ ഇംഗ്ലീഷിൽ ചേരുവാൻ റെഗുലേഷൻ മാറ്റം വരുത്തുവാൻ തീരുമാനിച്ചത്. 1960 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽ നിലനിൽക്കുന്ന നിയമമാണ് കണ്ണൂർ സർവ്വകലാശാല മാത്രമായി ഇപ്പോൾ മാറ്റുന്നത്.
കാസർഗോഡ് ഗവൺമെന്റ് കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥി നേതാവ് ഇമ്മാനുവന് അതേ കോളേജിൽ തുടർ പഠനം ലഭ്യമാക്കുന്നതിനുവേണ്ടി സമർപ്പിച്ച പ്രത്യേക അപേക്ഷയിലാണ് വൈസ് ചാൻസലറുടെ വിചിത്രമായ തീരുമാനം. അതേസമയം,
പിജി കോഴ്സുകളുടെ നിലവാരം തകർക്കുന്ന ഇത്തരം ചട്ടവിരുദ്ധ തീരുമാനങ്ങൾ സംസ്ഥാനത്തെ ഒരു സർവ്വകലാശാലമാത്രമായി രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കൈക്കൊള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസം മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്നും നിവേദനം നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

ഉത്സവം കഴിഞ്ഞു മടങ്ങവേ, ചരക്കുലോറി ഇടിച്ച് വയോധിക മരിച്ചു

Published

on

കണ്ണൂർ: ചരക്കുലോറി ഇടിച്ചു വയോധിക മരിച്ചു. ചെറുതാഴം അതിയടം ഭാര്‍ഗവി (76) ആണ് മരണപ്പെട്ടത്. രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങവേയാണ് ഭാര്‍ഗവിയെ പഴയങ്ങാടി രാമപുരത്തു വച്ച്‌ റോഡു മുറിച്ചു കടക്കുന്നതിനിടെ ലോറി ഇടിച്ചത്.കര്‍ണാടകയിലെ ബെല്‍ഗാമില്‍നിന്നു പഞ്ചസാരയുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ചരക്കു ലോറി. ലോറിയുടെ അടിയില്‍ കുടുങ്ങിയ വയോധികയെ പഴയങ്ങാടി, പരിയാരം പൊലീസ് എത്തിയാണു പുറത്തെടുത്തത്. പയ്യന്നൂരില്‍നിന്ന് അഗ്നിശമന സേനയുടെ റെസ്‌ക്യൂ ടീമും അപകട സ്ഥലത്ത് എത്തിയിരുന്നു.

Advertisement
inner ad
Continue Reading

Kannur

യൂത്ത്കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ, ഒളിവിൽ കഴിയുന്ന പ്രതിക്ക് പൊലീസ് കാവലിൽ പരീക്ഷ

Published

on

കണ്ണൂർ: പഴയങ്ങാടിയില്‍  കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്ക് പോലീസ് കാവലില്‍ പരീക്ഷ. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച  കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച്  കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പോലീസ് എഫ്ഐആറിൽ പറയുന്ന കേസിലെ  പത്താം പ്രതിയും മാടായി കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ഷഹുര്‍ അഹമ്മദ് ആണ്  മാടായി കോളേജിൽ മൂന്നാം സെമസ്റ്റർ  പരീക്ഷ എഴുതാനെത്തിയത്. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു  പ്രവർത്തകർ രംഗത്ത് വന്നു. ഇതിന് പിന്നാലെ ഒളിവിൽ കഴിയുന്ന പ്രതിക്ക് പോലീസ് കാവൽ ഏർപ്പെടുത്തി പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോളേജിൽ കെഎസ്‌യു  പ്രതിഷേധം തുടരുകയാണ്.

Continue Reading

Kannur

നവകേരള ജനസദസ്സ്: സർക്കാർ സ്പോൺസേർഡ് സിപിഎം ഏരിയാ സമ്മേളനങ്ങൾ; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

കണ്ണൂർ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന ജന സദസ്സുകൾ സർക്കാർ സ്പോൺസേർഡ് സിപിഎം ഏരിയാ സമ്മേളനങ്ങളാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം പോലും കേൾക്കാനോ പരിഹരിക്കാനോ നവ കേരള സദസ്സിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറാകുന്നില്ലെന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിൽ പ്രതിഷേധം ഉയരും എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു.

Continue Reading

Featured