Connect with us
48 birthday
top banner (1)

Education

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളില്‍ മാറ്റം

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളില്‍ മാറ്റം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയിട്ടുള്ളത്.
ഏപ്രില്‍ 13, 27 തീയതികളില്‍ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളില്‍ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്‌സ് പരീക്ഷ ഏപ്രില്‍ 29 ലും, ഇലക്‌ട്രീഷ്യന്‍ പരീക്ഷ ഏപ്രില്‍ 30 ലേക്കും മാറ്റി. അവസാനഘട്ട പരീക്ഷ ജൂണ്‍ 15 നും നടക്കും.

Advertisement
inner ad

Education

കലയും കായികവിനോദവും സ്കൂൾ സിലബസിലേക്ക്; തീരുമാനവുമായി തമിഴ്നാട് സർക്കാർ

Published

on

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാകും. അടുത്ത അധ്യയനവർഷം മുതലാണ് മാറ്റങ്ങൾ വരുത്തുക. പാഠ്യേതരപ്രവർത്തനങ്ങൾ എന്നതിലുപരി കലയും കായികവിനോദവും സിലബസുമായി സംയോജിപ്പിക്കും. കുട്ടികളുടെ വൈകാരികവും ശാരീരികവുമായ സന്തോഷത്തിലൂന്നിയുള്ള വളർച്ച ലക്ഷ്യമാക്കിയാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ നീക്കം.

പ്രൈമറിതലത്തിലെ സിലബസിൽ കലയും കായികവിനോദങ്ങളും ഉൾപ്പെടുത്തും. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾതലംവരെ ഇത് കൂടുതൽ വിപുലപ്പെടുത്തും. സർക്കാർ നിയോഗിച്ച അക്കാദമിക് വിദഗ്ധരുടെ പ്രത്യേകസമിതി ഓരോ കുട്ടികൾക്കും താത്പര്യമുള്ള കലകളും കായികവിനോദങ്ങളും കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കും. സംഗീതം, നൃത്തം, ചിത്രരചന, സാഹിത്യരചന തുടങ്ങിയവയുണ്ടാകും.

Advertisement
inner ad

ഇതിൽ ഏതെങ്കിലും കലകൾ തിരഞ്ഞെടുത്താൽ അതിൽ കൂടുതൽ സർഗാത്മകത വളർത്തിയെടുക്കാനുള്ള പിന്തുണ കുട്ടികൾക്കു നൽകും. മികച്ച കായികോപകരണങ്ങളും മൈതാനങ്ങളും നൽകുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെ നിയമിക്കും. ഗ്രാമീണ, ആദിവാസി മേഖലകളിലെ കുട്ടികൾക്ക് കൂടുതൽസൗകര്യങ്ങൾ ഏർപ്പെടുത്തും.

Advertisement
inner ad
Continue Reading

Education

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം

Published

on

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽ നേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 29 രാത്രി 12 വരെയാണ്.

keralapsc.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Advertisement
inner ad

സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്‌/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ സബ് ഇൻ സ്പെക്ട‌ർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ, ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്ങിൽ പൊലീസ് കോൺസ്‌റ്റബിൾ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ എന്നിവയാണ് പ്രധാന തസ്തികകൾ.

Advertisement
inner ad
Continue Reading

Delhi

പി ജി കോഴ്‌സുകളില്‍ ‘ഒറ്റപ്പെണ്‍കുട്ടിക്കാ’യി സീറ്റ് സംവരണത്തിനൊരുങ്ങി ഡല്‍ഹി സര്‍വ്വകലാശാല

Published

on

ന്യൂഡല്‍ഹി: 2025-26 അക്കാദമിക സെഷനില്‍ കുടുംബങ്ങളിലെ ‘ഒറ്റപ്പെണ്‍കുട്ടിക്കാ’യി ഓരോ ബിരുദാനന്തര കോഴ്സിലും ഒരു സീറ്റ് സംവരണം ചെയ്യാന്‍ ഡല്‍ഹി സര്‍വകലാശാല പദ്ധതിയിടുന്നു. അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും.

ബിരുദ തലത്തില്‍ ഒറ്റപ്പെണ്‍കുട്ടിക്കായി ഒരു കോഴ്സിന് ഒരു സീറ്റ് സര്‍വകലാശാല ഇതിനകം സംവരണം ചെയ്തിട്ടുണ്ട്. 2023-24 അക്കാദമിക സെഷനിലാണ് ഇത് കൊണ്ടുവന്നത്. ഇതുവഴി ഈ വര്‍ഷം 69 കോളജുകളിലായി 764 വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം ലഭിച്ചു.

Advertisement
inner ad

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര പ്രവേശനം കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം (ഇടഅട) വഴിയാണ് നടത്തുന്നത്. തുടര്‍ന്ന് കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് നടത്തുന്നു.

2023-24 അഡ്മിഷന്‍ സൈക്കിളില്‍ 13,500 ബിരുദാനന്തര സീറ്റുകളിലേക്ക് 90,000ത്തിലധികം വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. പുതിയ നയത്തിന് അംഗീകാരം ലഭിച്ചാല്‍ സര്‍വകലാശാല വാഗ്ദാനം ചെയ്യുന്ന 77 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കും പുതിയ സംവരണം ബാധകമാകും.

Advertisement
inner ad

സ്പോര്‍ട്സ്, വികലാംഗര്‍,സായുധ സേനാംഗങ്ങളുടെ കുട്ടികള്‍, വിധവകളുടെ കുട്ടികള്‍, അനാഥക്കുട്ടികള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്ക് സര്‍വകലാശാല സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

പുതിയ സംരംഭത്തിലൂടെ ഒറ്റപ്പെണ്‍കുട്ടികള്‍ക്കുള്ള പിന്തുണ വിപുലീകരിക്കാനും അവരെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കാനും സര്‍വകലാശാല ശ്രമിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured