പകല്‍ പന്തം തെളിയിച്ച് പ്രതിഷേധിച്ചു


ചങ്ങരംകുളം : വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണത്തണലിലെ സി പി എം ഡിവൈഎഫ് ഐ അധോലോക മാഫിയയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് വെളിയംകോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എരമംഗലം അങ്ങാടിയില്‍ പ്രതിഷേധ പകല്‍ പന്തം തെളിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് വിനു എരമംഗലം സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബു കളത്തില്‍ പറമ്പില്‍ അധ്യക്ഷത വഹിച്ചു.അസംബ്ലി ജനറല്‍ സെക്രട്ടറി ജയപ്രസാദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു, മഷൂഖ് കളത്തില്‍പടി ശാരിക്ക് കെ വി, അനസ് കെ, സുഹൈല്‍ എം പി, അദ്‌നാന്‍, ആസിഫ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment