തണലേകാം കരുത്തേകാം പദ്ധതിയിലൂടെ ചാണ്ടി ഉമ്മൻ ഫോണുകൾ നൽകി

മലയാലപ്പുഴ : ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത അഞ്ച് വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ തണലേകാം കരുത്തേകാം പദ്ധതിയിലൂടെ അഞ്ച് ഫോണുകൾ നൽകി.

വിതരണ ഉദ്ഘാടനം പൊതിപ്പാട് മുണ്ടക്കലിൽ ചാണ്ടി ഉമ്മൻ നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. അനിലാദേവി, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ആശാ കുമാരി , മീരാൻ വടക്കുപുറം, അനിൽ മോളുത്തറ, അനി ഇലക്കുളം, സുനോജ് മലയാലപ്പുഴ, സിനിലാൻ ആലുനിൽക്കുന്നതിൽ, രാഹുൽ മുണ്ടയ്ക്കൽ, പ്രേംജിത് കരുണാകരൻ, ഫെബിൻ ജെയിംസ്, ജിനു പുത്തൻ വിളയിൽ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment