ചാണ്ടി ഉമ്മന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: പ്രൊഫ. പി.ജെ കുര്യൻ

പത്തനംതിട്ട: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കാൻ സംഘടനകളും വ്യക്തികളും മുന്നിട്ടിറങ്ങണമെന്നും കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ പ്രവർത്തനങ്ങൾ അതിന് മാതൃകയാണെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. ജില്ലയിൽ ചാണ്ടി ഉമ്മൻ നടത്തിയ സ്മാർട്ട്ഫോൺ ചലഞ്ചിന്റെയും വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം വാഴമുട്ടത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കി കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ സ്മാർട്ട്ഫോൺ ചലഞ്ചിലൂടെ ജില്ലയിലുടനീളം രണ്ടുദിവസമായി നൂറോളം ഫോണുകളാണ് നൽകിയത്. അതാത് സ്ഥലത്തെ കോൺഗ്രസ് നേതാക്കൾ നിർദ്ദേശിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഫോണുകൾ നൽകിയത്.

മണ്ഡലം പ്രസിഡൻറ് കെ എ വർഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻറ് അഡ്വ. എ സുരേഷ് കുമാർ ,സെക്രട്ടറി എൻ സി മനോജ്, റോയിമോൻ കെ.വി , ഫാ. ബിജൂ മാത്യു പ്രക്കാനം, ജിത്ത് ജോൺ,നന്ദു ഹരി തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment