ചാണ്ടി ഉമ്മന്റെ സ്മാർട്ട് ഫോൺ ചലഞ്ച്; കോന്നിയിൽ 23 ഫോണുകൾ നൽകി

കോന്നി: യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ സ്നേഹസമ്മാനം സ്മാർട്ട്ഫോൺ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത തെരഞ്ഞെടുത്ത 23 വിദ്യാർഥികൾക്ക് വീടുകളിൽ അദ്ദേഹം നേരിട്ട് എത്തി സ്മാർട്ട്ഫോണുകൾ കൈമാറി.

സ്മാർട്ട്ഫോൺ ചലഞ്ചിന്റെ നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം മൈലപ്രാ മേക്കോഴൂരിൽ ചാണ്ടി ഉമ്മൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം കൺവീനർ ജോർജ് യോഹന്നാർ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, എൻ.സി മനോജ്, എലിസബത്ത് അബു, ഡിസിസി അംഗങ്ങളായ സലീം പി ചാക്കോ , ജയിംസ് കീക്കരിക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ഈശോ, ഗ്രാമപഞ്ചായത്ത് അംഗം ജനകമ്മ ശ്രീധരൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജോബിൻ മൈലപ്രാ,രാജേഷ് രാജൻ, ബിന്ദു ബിനു, ഷിജു മേക്കൊഴൂർ, ആർ പ്രണവ് എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment