ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കൈമാറി

കൊച്ചി: ‘തണലേകാം കരുത്താകാം’ പദ്ധതിയിലൂടെ യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തിൽ വടുതല മണ്ഡലം ഡിവിഷൻ എഴുപതിന്നാലിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായകമാകുന്നതിന് വിദ്യാർഥിക്ക് മൊബൈൽ ഫോൺ കൈമാറി. യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ ദീപക് ജോയ്, എ. ഐ. യു. ഡബ്ള്യു. സി. ബ്ലോക്ക് പ്രസിഡൻറ് സഞ്ജയ് ജെയിംസ് മനയിൽ, മുൻ കെ എസ്‌ യു സംസ്ഥാന സെക്രട്ടറി ജോൺസൺ മാത്യു , യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ലിയോൺ കെ വിനോയി, ജിത്തു ജയ്സൺ , ബൂത്ത് പ്രസിഡൻറ് രജി സുധി എന്നിവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment