News
പുതുപ്പള്ളി വിജയം സർക്കാരിനേറ്റ തിരിച്ചടി
ജിദ്ദ : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയം സർക്കാരിനെതിരായ വിധിയെഴുത്താണെന്നും കേരളത്തിലെ ജനങ്ങൾ നൽകിയ ശക്തമായ പ്രതികരണമാണെന്നും ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റി .
നരക യാതന അനുഭവിക്കുന്ന കേരളീയർക്ക് കിട്ടിയ അവസരം അവർ ശരിയായി വിനിയോഗിച്ചെന്നും സി പി എമ്മിന്റെ അഹങ്കാരത്തിനേറ്റ മുഖത്തടിയാണ് ഈ തിളക്കമാർന്ന ഭൂരിപക്ഷമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും സി പി എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ദുരാരോപണങ്ങളും, വ്യക്തിഹത്യയും കേരളീയർ വളരെ സൂക്ഷ്മമായി വീക്ഷിച്ചിരുന്നെന്നും അതിന് പിണറായിക്ക് കൊടുത്ത മറുപടിയാണ് ഈ വിജയമെന്നും ഇതൊരു തിരുത്തൽ ശക്തിയായി കേരളത്തിലാകമാനം പടരുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയിലെ ജനാതിപത്യ വിശ്വാസികളായ വോട്ടർമാർക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ നേരുന്നതായും വാർത്ത കുറിപ്പിൽ അറിയിച്ചു.
Featured
എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി
:മലപ്പുറം:മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.
മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക.തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.
2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
Delhi
രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും ബി.ജെ.പി സമീപിച്ചിരുന്നതായി രാജ് രത്‌ന അംബേദ്കര്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംവരണത്തെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി സമീപിച്ചിരുന്നതായി ബി.ആര്‍. അംബേദ്കറിന്റെ ചെറുമകന്‍ രാജ് രത്‌ന അംബോദ്കറുടെ വെളിപ്പെടുത്തല്‍. രാഹുലിനെതിരെ പ്രതിഷേധം നടത്താന്‍ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ രണ്ടുദിവസം തന്നില്‍ സമ്മര്‍ദം ചെലുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രാജ് രത്‌നയുടെ പരാമര്‍ശങ്ങളടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ രാഹുലിനെതിരെ പ്രതിഷേധത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും സമൂഹത്തിന്റെ പണത്തിലാണ് തന്റെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാജ് രത്‌ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി.
Cinema
രഞ്ജിത്തിനെതിരായ പീഡനപരാതി: ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കൊല്‍ക്കത്ത: രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് നടി മൊഴി നല്‍കിയത്.ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെച്ചാണ് കൊച്ചി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതി. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്. തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നു.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും സംഭവത്തില്‍ പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അവര്‍ സൂചിപ്പിച്ചു. മോശം പെരുമാറ്റം എതിര്‍ത്തതിന്റെ പേരില്‍ പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാള സിനിമകളിലും പിന്നീട് അവസരം ലഭിച്ചില്ലെന്നും അവര്‍ വെളിപ്പെടുത്തുകയുണ്ടായി.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News4 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News1 month ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login