‘മനസ്സിലെ ചന്ദ്രകളഭം’ പ്രകാശനം ചെയ്തു

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ലഘുജീവചരിത്രമായ ‘മനസ്സിലെ ചന്ദ്രകളഭം’ പ്രശസ്ത എഴുത്തുകാരി ഡോ.എം. ലീലാവതി പ്രകാശനം ചെയ്തു. പി.ടി തോമസിൻറെ മക്കളായ വിഷ്ണു തോമസ്, വിവേക് തോമസ്,മരുമകൾ ബിന്ദു എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പി.ടി. തോമസിന്റെ ആത്മമിത്രങ്ങളിലൊരാളായ ആര്‍. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. കര്‍ഷക കുടുംബത്തില്‍ നിന്ന് കേരളാ രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവായി വളര്‍ന്ന പി.ടി. തോമസിന്റെ ജീവിതം വരച്ചുകാട്ടുന്ന പുസ്തകം കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് വായനക്കാരിലേക്കെത്തിക്കുന്നത്. പുസ്തകത്തിന്റെ രചയിതാവും സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ ആര്‍. ഗോപാലകൃഷ്ണന്‍, എഴുത്തുകാരന്‍ ജെ. സേവ്യര്‍, കൈപ്പട മാസിക മീഡിയ കൺസൾട്ടൻറ് എം. നിഖിൽകുമാർ, കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് മേധാവി ബിബിന്‍ വൈശാലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Comment