Connect with us
48 birthday
top banner (1)

Featured

തന്റെ കുടുംബത്തെ കഴിഞ്ഞ ഇരുപത് വർഷമായി വേട്ടയാടുന്നുവെന്ന് ചാണ്ടി ഉമ്മൻ

Avatar

Published

on

കോട്ടയം: കുടുംബത്തെ കഴിഞ്ഞ ഇരുപത് വർഷമായി വേട്ടയാടുന്നുവെന്ന് ചാണ്ടി ഉമ്മൻ. ആരോഗ്യസ്ഥിതിയെയും രോഗ ചികിൽസയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും അതിൽ താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചണ്ടി ഉമ്മൻ പറഞ്ഞു. ചികിത്സാ വിവാദത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഒക്ടോബറിലാണ് ഡയറി എഴുതിയത്. ഇതെല്ലാം ജനങ്ങൾ അറിയട്ടെയെന്നും തന്റെ പിതാവിനെ ഞാൻ ദൈവമായാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Advertisement
inner ad

ചാണ്ടി ഉമ്മന്റെ വാക്കുകൾ

‘കോൺ​ഗ്രസിന്റെ രണ്ട് ചെറുപ്പക്കാർ തമ്മിലുള്ള സംഭാഷണം. ഫേക്കാണോ അല്ലയോ? അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം വ്യക്തമായി ഒക്ടോബറിൽ എഴുതി വെച്ചിട്ടുണ്ട്. ഞാൻ യാദൃശ്ചികമായി കണ്ടതാണ്. അദ്ദേഹത്തിന്റെ അടക്കത്തിന് ശേഷം അദ്ദേഹത്തിന്റെ ഡയറി ഞാൻ തിരുവനന്തപുരത്ത് തിരിച്ചു വന്ന ദിവസം ഡയറി എടുത്തു. ഡയറി എടുത്ത് മറിച്ചപ്പോളാണ് നോട്ട് അവിടെ എഴുതി വെച്ചിരിക്കുകയാണ്. ഞാൻ ഇതിനെക്കുറിച്ചൊന്നും പറയാൻ ആ​ഗ്രഹിച്ചതല്ല. പക്ഷേ ഇങ്ങനെ വ്യാജക്കഥകൾ… അദ്ദേഹം മുൻകൂട്ടി കാര്യങ്ങൾ കണ്ട ആളായത് കൊണ്ടാണ് ഒക്ടോബറിൽ എഴുതി വെച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ചും നടന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്.ഇങ്ങനെ വ്യാജമായി പ്രചരിപ്പിക്കുന്ന ശൈലി, ഇങ്ങനെ അദ്ദേഹത്തെ വേട്ടയാടി, നിങ്ങൾക്കറിയാമോ 9 വർഷം വേട്ടയാടി.

Advertisement
inner ad

അതുപോലെ വീണ്ടും വേട്ടയാടൽ നടക്കും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഒക്ടോബർ ആറിന് അദ്ദേഹം ആരോ​ഗ്യ സ്ഥിതിയെക്കുറിച്ചും നടന്ന കാര്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായി അദ്ദേഹത്തിന്റെ ഡയറിയിൽ എഴുതി വെച്ചത്. ഞാൻ അബദ്ധവശാൽ കണ്ടതാണ്.ശരിക്കും പറഞ്ഞാൽ ഒരു പത്രക്കാരൻ വന്ന് എന്നെക്കാണിക്കുമ്പോളാണ് ഞാനിത് കാണുന്നത്. അതിൽ ഒരു കുറിപ്പ് പിറ്റേന്ന് പത്രത്തിൽ വന്നതുമാണ്. എനിക്ക് ഒരു വിഷമവുമില്ല. 20 വർഷമായിട്ട് ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇതറിയാവുന്ന ആളാണ് എന്റെ പിതാവ്. ഇതൊക്കെ ചെയ്യുന്നത് ശരിയാണോ എന്ന് ഒരു ഇലക്ഷനല്ലേ? ഇലക്ഷൻ കഴിഞ്ഞാലും നമ്മളെല്ലാം ഉണ്ടല്ലോ? ഇലക്ഷൻ ജയിക്കും മാറും. അതൊക്കെ വേറേ കാര്യം.’

Advertisement
inner ad

Featured

സ്വാമി വിവേകാനന്ദന്റെ 162-ാം ജന്മദിനം; ഇന്ന് ദേശീയ യുവജന ദിനം

Published

on

ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി. ദേശീയ യുവജന ദിനം. മാനവികതയുടെ മഹത്തായ സന്ദേശം ലോകത്തിന് നൽകുകയും സമ്പുഷ്ടമായ ആശയങ്ങൾ കൊണ്ട് യുവ ശക്തിയെ തൊട്ടുണർത്തുകയും ചെയ്ത ലോകാരാധ്യനായ
സ്വാമി വിവേകാനന്ദൻ്റെ 162-ാം ജന്മദിനമായ ഇന്ന് ദേശീയ യുവജനദിനമായി ആചരിക്കുന്നു.
ഭാരതീയ യുവത്വത്തിന് ചിന്താശേഷിയും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും പകര്‍ന്ന പ്രതിഭാശാലിയെ രാജ്യമിന്ന് ആദരവോടെ സ്മരിക്കുന്നു. 1984ൽ ആണ് സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജനദിനമായ് ആചരിക്കാൻ തീരുമാനിച്ചത്. 1985 മുതൽ ഭാരതം ദേശീയ യുവജനദിനം ആഘോഷിയ്ക്കുന്നു.

പ്രമേയം

Advertisement
inner ad

ഇന്ത്യയെ ഒരു ശക്തമായ രാജ്യമാക്കി മാറ്റുക എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ ദേശീയ യുവജനദിനം മുന്നോട്ടുവെയ്ക്കുന്നത്. ആഗോളതലത്തില്‍ ഉത്പാദനകേന്ദ്രമായി ഇന്ത്യയെ മാറ്റി സുസ്ഥിരമായ ഭാവിയിലേക്ക് രാജ്യത്തേക്ക് നയിക്കാന്‍ ഈ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്യുന്നു. ഭാവിതലമുറയ്ക്കായി മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ചരിത്രം

Advertisement
inner ad

1984ലാണ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കണമെന്ന് തീരുമാനിച്ചത്. യുവാക്കളുടെ ശക്തിയില്‍ വിശ്വസിച്ച ഇന്ത്യയുടെ തത്വചിന്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങളും തത്വചിന്തയും യുവാക്കള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നു.ദേശീയ യുവജനദിനത്തിന്റെ പ്രാധാന്യം

രാജ്യത്തെ മാറ്റിയെടുക്കാന്‍ യുവാക്കള്‍ക്ക് സാധിക്കുമെന്ന് വിശ്വസിച്ചയാളാണ് സ്വാമി വിവേകാനന്ദന്‍. അച്ചടക്കം, ഉത്തരവാദിത്തബോധം, ആത്മീയവളര്‍ച്ച എന്നീ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്ന ദിനം കൂടിയാണിത്. രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ യുവജനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിച്ചയാളായിരുന്നു സ്വാമി വിവേകാനന്ദന്‍.

Advertisement
inner ad
Continue Reading

Featured

മലയാളി സി.ഐ.എസ്.എഫ് ജവാൻ ഒഡീഷയിൽ വെടിയേറ്റു മരിച്ച നിലയില്‍

Published

on

കണ്ണൂർ: തലശേരി സ്വദേശിയായ സി.ഐ.എസ്.എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന പാറഞ്ചേരി ഹൗസില്‍ അഭിനന്ദിനെ (22)യാണ് ദൂരുഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയേറ്റതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. വിവരമറിഞ്ഞ് അഭിനന്ദിന്റെ ബന്ധുക്കള്‍ ഒഡീഷയിലേക്ക് തിരിച്ചിട്ടുണ്ട്

Continue Reading

Featured

രോഗികളുടെ ജീവൻ വെച്ചുള്ള കളി ആരോഗ്യവകുപ്പ് അവസാനിപ്പിക്കണം: എം കെ രാഘവൻ എം പി

Published

on

കോഴിക്കോട്: രോഗികളുടെ ജീവൻ വെച്ചുള്ള ആരോഗ്യ വകുപ്പിന്റെ കളി അവസാനിപ്പിക്കണമെന്ന് എം കെ രാഘവൻ എം.പി. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിലാണ് എം പിയുടെ പ്രതികരണം. ഡോക്ടറുടെ സേവനം ആവശ്യമുള്ള രോഗിക്ക് ഓൺലൈൻ കൺസൾട്ടേഷൻ നൽകി ചികിൽസ ലഭിക്കാതെ രോഗി മരണപ്പെടുകയായിരുന്നു. സംഭവം അതിദാരുണമാണെന്ന് എം കെ രാഘവൻ വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ വകുപ്പ് കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറി. ആശുപത്രികളിൽ മതിയായ തസ്തിക സൃഷ്ടിക്കാതെ ഡോക്ടർമാരെ വിവിധ ജില്ലകളിലേക്ക് താത്കാലികമായി മാറ്റി നടത്തുന്ന ചെപ്പടി വിദ്യ മൂലം ബാധിക്കപ്പെടുന്നത് സംസ്ഥാനത്തെ പൊതുജനങ്ങളാണെന്ന് എം.പി വ്യക്തമാക്കി. ആരോഗ്യ സർവ്വകലാശാല പരിശോധനക്ക് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മാത്രം 39 ഡോക്ടർമാരെയാണ് കാസർകോട്, വയനാട് ജില്ലകളിലേക്ക് താത്കാലികമായി മാറ്റിയത്. സ്ഥിരം തസ്തിക സൃഷ്ടിക്കാതെ നടത്തുന്ന ഈ ചെപ്പടിവിദ്യകൊണ്ട് ആരോഗ്യവകുപ്പ് ആരുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് എം.പി ആരാഞ്ഞു. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മലബാറിലെ ജില്ലകളാണെന്നും എം പി പറഞ്ഞു.

Advertisement
inner ad

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള കൂട്ട സ്ഥലം മാറ്റം മൂലം വിദഗ്ദ ചികിൽസ ലഭിക്കേണ്ട പതിനായിരക്കണക്കിന് രോഗികളാണ് വലയുക. കാസർഗോഡ് വയനാട് ജില്ലകളിലെ ഡോക്ടർമാരുടെ അഭാവം മൂലമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാരെ താത്കാലികമായി മാറ്റേണ്ടി വന്നത്. ഭൂരിപക്ഷം എൽ.ഡി.എഫ് ജനപ്രതിനിധികളെ ജയിപ്പിച്ച് വിട്ട കാസർഗോഡ് പോലുള്ള ജില്ലകളിലെ സർക്കാരിന്റെ ഭാഗമായ എൽ.ഡി.എഫ് ജനപ്രതിനിധികൾ തെരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബന്ധത പുലർത്തി സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured