Connect with us
48 birthday
top banner (1)

Featured

ജനഹൃദയങ്ങൾ കീഴടക്കി ചാണ്ടി ഉമ്മൻ മുന്നേറുന്നു

Avatar

Published

on

പുതുപ്പള്ളി പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥനയോടെയാണ് ചാണ്ടി ഉമ്മൻ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടവക്കാട് ഗീവർഗീസ് റമ്പാച്ഛനും ഫാ.കുര്യാക്കോസ് ഈപ്പനും കല്ലറയിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം പ്രാർത്ഥനയിൽ പങ്കെടുത്തു.തുടർന്ന് ചിങ്ങവനത്തുള്ള ക്നാനായ സമുദായ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മോർ സേവേറിയോസ് കുര്യാക്കോസിനെ സന്ദർശിച്ച് അനുഗ്രഹം തേടിയ ചാണ്ടി ഉമ്മൻ പിന്നീട് കോട്ടയത്തുള്ള സിഎസ്ഐ ബിഷപ്പ് ഹൗസ് സന്ദർശിച്ച് റവ ഡോ. മലയിൽ സാബുകോശി ചെറിയാനുമായും ചർച്ച നടത്തി. അയക്കുന്ന നീറികാർഡ് പ്രദേശത്തെ ഭവന സന്ദർശനത്തിന് ശേഷം ലൂർദ് മാതാ ചർച്ച് അച്ചൻകോവിക്കൽ അമ്പലം എന്നിവിടങ്ങളിൽ ചാണ്ടി ഉമ്മൻ സന്ദർശനം നടത്തി. ശേഷം അമ്മയന്നൂർ സ്പിന്നിങ്‌ മിൽ സന്ദർശിക്കുകയും ചെയർമാൻ സിസി മൈക്കിളുമായും വൈസ് ചെയർമാൻ ബിനോയ് ഇടയലുമായും ചർച്ച നടത്തി. തുടർന്ന് സ്ഥാനാർഥി പര്യടനം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ കാത്തലിക് ചർച്ചിലെത്തി പുരോഹിതരെ സന്ദർശിച്ച ശേഷം അയർക്കുന്നത്തെ ബെവ്‌കോ ഗോഡൗൺ സന്ദർശിക്കുകയും തൊഴിലാളിളോട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.

അയർക്കുന്നം ബസ്റ്റാൻഡിലും പരിസരത്തും വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ച ചാണ്ടി ഉമ്മൻ അതിവേഗം തന്നെ സെൻതോമസ് ഓർത്തഡോക്സ് പള്ളി കഴുന്നുവളം മെത്രാഞ്ജരി അമയന്നൂർ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം അമയന്നൂരിലെ കൊച്ചുതോടുങ്കൽ സൂസമ്മ കുര്യന്റെ മരണാന്തര ചടങ്ങുകളിൽ ചടങ്ങുകളിലും പങ്കെടുത്തു. പിന്നീട് അയർക്കുന്നം പഞ്ചായത്ത് പൂതിരി പ്രദേശത്ത് വീടുകളിലത്തി വോട്ടർമാരെ കണ്ടു. തുടർന്ന് പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികളുമായും സംസാരിച്ച് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ശേഷം ഉറവക്കൽ ജപമാല ഭവൻ, കൂരോപ്പട പഞ്ചായത്ത് വടക്കമണ്ണൂർ സെന്റ് തോമസ് ചർച്ച് കൂരോപ്പട അപ്പസ്തോലിക ഒബിലെറ്റ് മഠം സാന്താ മരിയ പബ്ലിക് ആൻഡ് ജൂനിയർ കോളേജ് ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ സന്ദർശിച്ചു. ളാക്കാട്ടൂർ ജംഗ്ഷനിലെത്തി വോട്ടർമാരെ നേരിൽ കണ്ട ചാണ്ടി ഉമ്മൻ ളാക്കാട്ടൂർ എജിഎം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലും സന്ദർശനം നടത്തി.ശേഷം പാമ്പാടി മണ്ഡലത്തിലായിരുന്നു പര്യടനം. പാമ്പാടി കാഞ്ഞിരക്കാട് , വെള്ളറ ഭാഗങ്ങളിൽ വീട് കയറി വോട്ട് അഭ്യർത്ഥിച്ചു. ഓരോ വീടുകളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ശേഷം സൗത്ത് പാമ്പാടി ഇലക്കൊടിഞ്ഞി കവലയിൽ അഭ്യർത്ഥിച്ചു. ശേഷം വിവിധ മണ്ഡലങ്ങളിൽ നടന്ന അവലോകന മീറ്റിങിൽ പങ്കെടുത്തു.

Advertisement
inner ad

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured

പോക്സോ കേസില്‍ കര്‍ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

Published

on

ബെംഗളൂരു: പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്. ഫെബ്രുവരി 2-ന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള പരാതി

Continue Reading

Featured

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞു;12 പേർ ഗുരുതരാവസ്ഥയിൽ

Published

on

തിരുവനന്തപുരം: കുവൈറ്റിലെ ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക. 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നുമാണ് നോർക്കയ്ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.വിവിധ സംഘടനകൾ ചേർന്നുള്ള രക്ഷദൗത്യം പുരോഗമിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെ.വി. അബ്ദുൽഖാദർ പറഞ്ഞു. അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈറ്റ് അമീർ നിർദ്ദേശം നൽകി. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈറ്റ് അമീർ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങൾ അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെൻ്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

Continue Reading

Featured