Connect with us
,KIJU

Featured

പുതുപ്പള്ളി ഒന്നടങ്കം പറയുന്നു ‘ചാണ്ടി ഉമ്മൻ തന്നെ’

Avatar

Published

on

ജഗതമ്മചേച്ചി രാവിലെ ലോട്ടറി വിൽപ്പനക്ക് ഇറങ്ങിയപ്പോഴാണ് ഇഞ്ചക്കാട്ട് കുന്നേലിലേക്ക് വീട് കയറി വോട്ട് അഭ്യർത്ഥിക്കാൻ ചാണ്ടി ഉമ്മൻ എത്തിയത്.പിന്നെ ചേച്ചി സ്ഥാനാർത്ഥിക്ക് കൂടെ കൂടി. ചേച്ചിയുടെ കയ്യിൽ ലോട്ടറി കണ്ടതോടെ ചാണ്ടി കൂടെ ഉള്ളവരുടെ കയ്യിൽ നിന്നും പൈസ വാങ്ങി രണ്ട് ലോട്ടറി ചോദിച്ചു. ഓണ ബംബർ കയ്യിലുണ്ടായിരുന്നെങ്കിലും ചേച്ചി ചാണ്ടിക്ക് രണ്ട് കാരുണ്യാ ലോട്ടറിയാണ് നൽകിയത്. . കാരുണ്യ ലോട്ടറി കണ്ടതോടെ ചാണ്ടിയുടെ കമൻ്റും വന്നു ലോട്ടറി അപ്പയുടെ കരുതലായ കാരുണ്യയാണട്ടോ. ലോട്ടറി മടക്കി പോക്കറ്റിൽ വച്ച് പിന്നെ രണ്ടു പേരും കൂടെ വോട്ടുപിടിക്കാൻ തുടങ്ങി.ജഗതമ്മചേച്ചിക്ക് വെറുമൊരു വോട്ടുപിടുത്തം മാത്രമല്ലായിരുന്നു കൂടെ നടപ്പ്. സാറിനോടുള്ള കടമ നിർവഹിക്കൽ കൂടിയായിരുന്നു വോട്ടുപിടുത്തം. വർഷങ്ങൾക്ക് മുമ്പ് മക്കൾ ഉപേക്ഷിച്ച് ദുരിതത്തിലായ ചേച്ചിക്ക് ജീവിത വഴികാട്ടിയായത് ഉമ്മൻ ചാണ്ടി സാറായിരുന്നു. ആദ്യമായി വില്പനയ്ക്ക് ലോട്ടറി വാങ്ങാൻ അയ്യായിരം രൂപ നൽകി സഹായിച്ചത് ഉമ്മൻ ചാണ്ടി ആണന്ന് പറഞ്ഞതും ചേച്ചിയുടെ കണ്ണ് നിറഞ്ഞു. ആ ഓർമ്മയുടെ സ്നേഹമാണ് ചേച്ചി ഇന്ന് ചാണ്ടിക്ക് നൽകിയത്.

വയസ്സ് എഴുപത് പിന്നിട്ടെങ്കിലും കുത്തനെ കയറ്റവും ഇറക്കവുമുള്ള വഴികളിൽ ചുറുചുറുക്കോടെ ജഗതമ്മചേച്ചിയും ഇഞ്ചിക്കാട് കുന്ന് വിടുന്നത് വരെ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.ഇഞ്ചിക്കാട്ട് കുന്നേൽ ആശാരി കുന്ന് ഭാഗത്ത് വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയ ചാണ്ടി ഉമ്മനെ സ്വീകരിക്കാൻ മോഹൻ ചേട്ടൻ നിന്നത് കയ്യിൽ ഒരു തുമ്പച്ചെടിയുമായാണ്. തിരുവോണത്തിൻ്റെ വരവറിയിച്ച് അത്തം എത്തുന്നതിൻ്റെ സന്തോഷം പങ്ക് വച്ചാണ് മോഹൻ ചേട്ടൻ ഒരു തുമ്പച്ചെടിയുമായി നിന്നത്. കയ്യിൽ തുമ്പയുമായി നിന്ന ചേട്ടനെ കണ്ടപ്പോൾ കൂടെയുള്ളവർക്കും ഒരു കൗതുകമായിരുന്നു. ഇത്തവണ ഓണാഘോഷങ്ങൾ ഒന്നും ഇല്ലങ്കിലും ചേട്ടൻ നൽകിയ സന്തോഷത്തിൻ്റെ തുമ്പച്ചെടി ഏറെ സ്നേഹത്തോടെ സ്വീകരിച്ച് ഓണാ ശംസകൾ നേരാൻ ചാണ്ടി ഉമ്മൻ മറന്നില്ല.വീടുകയറി സജി ഐസക്കിൻ്റെ വീട്ടിൽ എത്തിയപ്പോൾ അഭ്യർത്ഥിക്കാതെ തന്നെ ചാണ്ടി ഉമ്മന് ചേട്ടൻ വോട്ടു ചെയ്യുമെന്ന ഉറപ്പ് നൽകി. സുഖമില്ലാതായപ്പോൾ ഉമ്മൻ ചാണ്ടി നൽകിയ സഹായങ്ങളും റേഷൻ കാർഡ് ഇല്ലാതെ ബുദ്ധിമുട്ടിയ തനിക്ക് ഒരു ഫോൺ കോളിൽ റേഷൻ കാർഡ് തരപ്പെടുത്തി നൽകില്ല കഥയും സജി ചേട്ടൻ ഓർത്ത് എടുത്ത് പറഞ്ഞു.

Advertisement
inner ad

ഒരു മാർക്സിസ്റ്റ് കാരനാണങ്കിലും വോട്ട് ചാണ്ടിക്കേനൽ കൂ എന്ന് പറഞ്ഞാണ് മടക്കിയത്.ഓരോ വീടുകൾ കയറുമ്പോഴും ചാണ്ടിയോട് ഉമ്മൻ ചാണ്ടി നൽകിയ സഹായത്തിൻ്റെ ഓരോ കഥകൾ പറയാനുണ്ടായിരുന്നു നാട്ടുകാർക്ക് . ആശാരി കുന്നിൻ പിതാവിനൊപ്പം കയ്യിൽ പൂക്കളുമായി ചാണ്ടി ഉമ്മനെ സ്വീകരിക്കാൻ കുഞ്ഞ് അഭിനവ് നിന്നപ്പോൾ പിതാവ് ബോട്ടിൽ ആർട്ട് ചെയ്ത ഉമ്മൻ ചാണ്ടിയുടെ ചിത്രം നൽകിയാണ് സ്വീകരിച്ചത്.ശേഷം ചാണ്ടി ഉമ്മൻ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബർ സ്ഥിതിചെയ്യുന്ന പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ ഡോ.യൂഹാനോൻ മാർ ദിയസ്കോറസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ഏഴ് പുരോഹിതന്മാരുടെ കോർ എപ്പിസ്കോപ സ്ഥാനരോഹന ചടങ്ങിൽ പങ്കെടുത്തു. ശേഷം ജില്ലക്ക് പുറത്തുള്ള പ്രധാന വ്യക്തികളെ സന്ദർശിക്കാൻ പോയി. രാത്രിയിൽ വിവിധ മണ്ഡലങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിലും പങ്കെടുത്തു.

Advertisement
inner ad

Delhi

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ

Published

on

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ
ഖർഗെയുടെ വസതിയിൽ ചേർന്ന
യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽ
ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Continue Reading

Featured

‘സംഘടന നിർജീവം’; പഠിപ്പ് മുടക്ക് തന്ത്രവുമായി എസ്എഫ്ഐ

Published

on

കൊച്ചി: നിർജീവമായ സംഘടനയെ ഉണർത്തുവാൻ പഠിപ്പുമുടക്ക് തന്ത്രവുമായി എസ്എഫ്ഐ. സംസ്ഥാനത്ത് വിവിധ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത തിരിച്ചടിയാണ് എസ്എഫ്ഐക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായി എസ്എഫ്ഐ യൂണിയൻ ഭരണം തുടർന്ന് പല ക്യാമ്പസുകളും കടപുഴകി വീണിരുന്നു. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തലുകൾ വന്നതോടെ എസ്എഫ്ഐയുടെ ദുരവസ്ഥ സിപിഎം നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ പെട്ടപ്പോഴും എസ്എഫ്ഐക്കെതിരെ സിപിഎം വാളെടുത്തിരുന്നു. അന്ന് സിപിഎം ഇടപെട്ട് എസ്എഫ്ഐ നേതാക്കൾക്ക് പഠന ക്ലാസ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

വിവാദങ്ങൾ ഉയർന്നപ്പോൾ സിപിഎം നേതൃത്വത്തെ എസ്എഫ്ഐ ബോധിപ്പിച്ചിരുന്നത് അതൊന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ബാധിക്കില്ലെന്ന് ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് നേതൃത്വത്തോട് മറുപടി പറയാൻ പോലും കഴിയാതെ വന്നു. മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ മുഖം മിനുക്കുവാൻ ഒരുഭാഗത്ത് നവ കേരള സദസ്സുമായി മുന്നോട്ടു പോകുമ്പോഴാണ് മറുഭാഗത്ത് എസ്എഫ്ഐ തകർച്ചയിലേക്ക് വീണത്. ക്യാമ്പസുകളിൽ രൂപപ്പെട്ട കെ എസ് യു അനുകൂല സാഹചര്യം സർക്കാരിനെതിരായ വിദ്യാർത്ഥികളുടെ നിലപാടാണെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏത് വിധേയനെയും ക്യാമ്പസുകൾ പിടിച്ചെടുക്കണമെന്ന ശക്തമായ താക്കീത് സിപിഎം നൽകുന്നത്. ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെങ്കിലും അതിലൊന്നും എസ്എഫ്ഐക്ക് മിണ്ടാൻ ആകാത്ത അവസ്ഥയാണ്.

Advertisement
inner ad

വിദ്യാഭ്യാസ മേഖലയിലെ കിതപ്പിനെതിരെയും മൗനം തന്നെയാണ് അവർക്കുള്ളത്. അപ്പോഴാണ് വലിയ കടുപ്പമൊന്നും വേണ്ടെങ്കിലും കേന്ദ്രസർക്കാനെതിരെ സമരം ചെയ്യുവാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. ദേശീയതലത്തിൽ ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോഴൊക്കെയും സമരരംഗത്ത് എസ്എഫ്ഐ ഉണ്ടായിരുന്നില്ല. കേരളത്തിൽ പേരിനുമാത്രം നിഷേധങ്ങൾ സംഘടിപ്പിക്കാറാണ് പതിവ്. ഇപ്പോഴിതാ സംഘടനയ്ക്ക് കരുത്ത് കൂട്ടുവാൻ വേണ്ടി ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും കേന്ദ്രസർക്കാരിനെതിരെ മയത്തിലുള്ള പ്രചാരണങ്ങളാണെന്നത് പഠിപ്പുമുടക്കിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാക്കുന്നതാണ്.

Advertisement
inner ad
Continue Reading

Alappuzha

‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

Published

on

Advertisement
inner ad

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ്‌ സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ്‌ വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.

Advertisement
inner ad
Continue Reading

Featured