Connect with us
48 birthday
top banner (1)

Alappuzha

കര്‍ഷക രോഷം പിണറായി ഭരണത്തിന് ‘ബൈ’ പറയിക്കുമെന്ന്ചാണ്ടി ഉമ്മന്‍ എംഎല്‍എ

Avatar

Published

on

ആലപ്പുഴ: നെല്‍കര്‍ഷകരുടേയും ക്ഷീരകര്‍ഷകരുടേയും അടുത്ത കാലത്തെ ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും രൂക്ഷമായ കര്‍ഷക രോഷമാകും പിണറായി ഭരണത്തിന് ‘ബൈ’ പറയിക്കാന്‍ പോകുന്നതെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എപ്രഖ്യാപിച്ചു. കേന്ദ്രം നല്‍കിയ റെഡി പണം വകമാറ്റിയിട്ടാണ് കര്‍ഷകരെ ബാങ്ക് വായ്പാക്കുരുക്കില്‍ പെടുത്തിയത്. ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി കൊടിക്കുന്നില്‍ സുരേഷ് എം പി ഭരണ സിരാകേന്ദ്രമായ മങ്കൊമ്പ് താലൂക്ക് ഓഫീസിനു മുമ്പില്‍ നടത്തിയ ത്രിദിന ഉപവാസ സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാര്‍, കെ.പി.ശ്രീകുമാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട് എന്നിവര്‍ ചേര്‍ന്ന് നാരങ്ങാ നീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു . കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസി‍ഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറ‌ഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്‌സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.

Continue Reading

Alappuzha

വൈദ്യുതി നിരക്ക് വർധന; പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി

Published

on

പുന്നപ്ര: വൈദ്യുതി നിരക്ക് കൂട്ടിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ സമാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം.പൈങ്ങാമഠം, എസ്. ഗോപകുമാർ, ശ്രീജാ സന്തോഷ്, സമീർ പാലമൂട്, കണ്ണൻ ചേക്കാത്ര, അബ്ദുൽ ഹാദി ഹസൻ,മജീദ് കാളുതറ, ആർ. ശെൽവരാജൻ, പി.രങ്കനാഥൻ, വർണം മോഹനൻ, സാബു, അജിത വാളൻപറമ്പിൽ, നൗഷാദ് അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നല്കി.

Continue Reading

Alappuzha

കളർകോട് വാഹനാപകടം; ആൽവിന് കണ്ണീരോടെ വിട

Published

on

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിന് കണ്ണീരോടെ വിട നൽകി നാട്. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആൽവിന്റെ മൃതദേഹം സംസ്‌കരിച്ചു. തലവടിയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി സജി ചെറിയാൻ അന്തിമോപചാരം അർപ്പിച്ചു. ആല്‍വിന്‍ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തിൽ കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല അന്തിമോപചാരം അർപ്പിച്ചു. ആൽവിന്റെ സുഹൃത്തുക്കളും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആൽവിൻ മരിച്ചത്. അപകടത്തിൽ ആൽവിൻ ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്. ചികിത്സയിലുള്ള നാല് വിദ്യാർഥികൾ അപകടനില തരണം ചെയ്തതായി മെഡിക്കൽ ബോർഡ്.

Continue Reading

Featured