Connect with us
inner ad

News

പിണറായി വിജയനുള്ള താക്കീതാണ് ചാണ്ടി ഉമ്മൻറെ മിന്നുന്ന വിജയം : ദമ്മാം ഒ ഐ സി സി

നാദിർ ഷാ റഹിമാൻ

Published

on

ദമ്മാം: ഏഴരവർഷക്കാലമായി കേരളത്തിൽ പിണറായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതി, സ്വജനപക്ഷപാതം, ധൂർത്ത്, ധിക്കാരം, രൂക്ഷമായ വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പുതുപ്പള്ളിയിലെ ജനങ്ങൾ സി പി എമ്മിനോട് ചെയ്ത കടുത്ത പ്രതികാരമാണ് ചാണ്ടി ഉമ്മൻറെ മിന്നുന്ന വിജയമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

അമ്പത്തിമൂന്ന് വർഷക്കാലം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ഒന്നും ചെയ്തിട്ടില്ലെന്ന സി പി എമ്മിൻറെ നുണ പ്രചരണവും, ഉമ്മൻ ചാണ്ടിയുടെ മക്കൾക്കെതിരെ നടത്തിയ വ്യക്തിഹത്യയും ചാണ്ടി ഉമ്മനെ ചരിത്രഭൂരിപക്ഷത്തിൽ വിജയിക്കുവാൻ സഹായിച്ചുവെന്നതാണ് യാഥാർത്ഥ്യമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വിലയിരുത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെ ആക്രമിച്ചതിനെക്കാളും മ്ലേച്ഛമായാണ് അദ്ദേഹത്തിൻറെ മരണശേഷം ഉമ്മൻചാണ്ടിയെയും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെയും സി പി എം അധിക്ഷേപിച്ചത്. വികസനം പറഞ്ഞ് വോട്ട് പിടിക്കുമെന്ന് പറഞ്ഞ സി പി എം, ഉമ്മൻ ചാണ്ടിയ്ക്കെതിരെയും അദ്ദേഹത്തിൻറെ മക്കൾക്കെതിരെയും വ്യക്തിഹത്യ നടത്തിയുള്ള പ്രചരണമാണ് നടത്തിയത്. ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ സ്വന്തം ബൂത്തിൽ പോലും ചാണ്ടി ഉമ്മൻ ലീഡ് നേടിയത് മരിച്ചുപോയ ഉമ്മൻചാണ്ടിയെ ആക്ഷേപിച്ച സി പി എമ്മിനോടുള്ള പുതുപ്പള്ളിയിലെ ജനങ്ങളുടെ രോഷമാണ് പ്രകടമാക്കുന്നതെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വിലയിരുത്തി.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് സർവ്വകാല റെക്കോർഡ് വിജയം സമ്മാനിച്ച പുതുപ്പള്ളിയിലെ വോട്ടർമാരെ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിനന്ദിച്ചു. കൂടാതെ, അധികാരവും പണവും ഉപയോഗിച്ചുള്ള സി പി എമ്മിൻറെ കുപ്രചരണങ്ങളെ, ചിട്ടയായ പ്രചരണ പ്രവർത്തനത്തിലൂടെ പൊളിച്ചടുക്കിയ ഐക്യ ജനാധിപത്യ നേതാക്കൾ ചാണ്ടി ഉമ്മന്‌ അതുജ്ജ്വല വിജയം സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ മിന്നുന്ന വിജയം നേടിയ ഐക്യ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസം വർദ്ധിച്ചിരിക്കുകയാണെന്നും ദമ്മാം ഒ ഐ സി സി കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചാണ്ടി ഉമ്മൻറെ മിന്നുന്ന ചരിത്ര വിജയം ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായസം വിളമ്പി ആഘോഷിച്ചു. ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടിക്ക് റീജ്യണൽ കമ്മിറ്റി നേതാക്കളായ ചന്ദ്രമോഹൻ, ഇ കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, ഷംസു കൊല്ലം എന്നിവർ നേതൃത്വം നൽകി. ദമ്മാം ഒ ഐ സി സി യുടെ വിവിധ ജില്ലാ – ഏരിയ – റീജ്യണൽ കമ്മിറ്റി കമ്മിറ്റി നേതാക്കളായ സക്കീർ ഹുസൈൻ, അബ്ബാസ് തറയിൽ, ഷാജിദ് കാക്കൂർ, നൗഷാദ് തഴവ, ബിനു പുരുഷോത്തമൻ, നിഷാദ് കുഞ്ചു, ശ്യാം പ്രകാശ്, നിസാർ മാന്നാർ, രാജേഷ് ആറ്റുവ, ഡെന്നിസ് മണിമല, ഹമീദ് മരക്കാശേരി, സക്കീർ പറമ്പിൽ, അൻവർ സാദിഖ്, ജേക്കബ് പാറക്കൻ, താജു അയ്യാരിൽ, തോമസ് അബ്രഹാം ഉതിമ്മൂട്, രാധികാ ശ്യാം പ്രകാശ്, സഫിയാ അബ്ബാസ്, ഷിജിലാ ഹമീദ്, അൻവർ വണ്ടൂർ, അബ്ദുൽ ഹക്കീം, അരവിന്ദൻ, അഷറഫ് കൊണ്ടോട്ടി, ഇബ്രാഹിം സാബു, മുസ്തഫാ പള്ളിക്കൽ ബസാർ, സഹീർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

News

രക്ഷാധികാരി സുരേഷ് കൊച്ചത്തിന് ‘സാരഥി’ യാത്രയയപ്പ് നൽകി.

Published

on

കുവൈറ്റ് സിറ്റി : എല്ലാ ശ്രീനാരാണീയർക്കും ഒത്തുചേരുവാനും ശ്രീ നാരായണഗുരുദേവന്റെ സന്ദേശം എല്ലാവരിലും എത്തിക്കുവാനും സാരഥി കുവൈറ്റ് എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുക്കുവാനും നേതൃത്വം കൊടുത്ത സാരഥിയുടെ രക്ഷാധികാരി സുരേഷ്‌ കൊച്ചത്തിന് യാത്രയയപ്പ് നൽകി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ.ആർ. അജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, കേന്ദ്ര വനിത വേദി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, സാരഥി ട്രസ്റ്റ് ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ, സാരഥിയുടെ മുതിർന്ന അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു. നേരത്തെ സാരഥി ഹസ്സാവി സൗത്ത് യൂണിറ്റ് ദീപാർപ്പണവും, റിഗ്ഗയ് യൂണിറ്റ് ദൈവദശകവും, സാൽമിയ യൂണിറ്റ് വിനായകാഷ്ടകവും ആലപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി സുരേഷ് കൊച്ചത്തിനെ സമ്മേളന വേദിയിലേക്ക് ആനയിച്ച ശേഷം കേന്ദ്രഭരണ സമിതിഅംഗങ്ങളും , വനിതാവേദി ഭാരവാഹികളും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനുകമാൽ, വനിതവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, അഡ്വക്കേറ്റ് ശശിധര പണിക്കർ, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ എസ്, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, രാജേഷ് സാഗർ, സി.എസ്. ബാബു, സജീവ് നാരായണൻ, ബിജു സിവി, സുരേഷ് വെള്ളാപ്പള്ളി, റെജി സി .ജെ, ബിന്ദു സജീവ് എന്നിവരും വിവിധ സാരഥി പ്രാദേശിക യൂണിറ്റ് ഭാരവാഹികളും അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേർന്നു. സാരഥി മ്യൂസിക്ക് ക്ലബ് അംഗങ്ങൾ ആലപിച്ച വിവിധ ഗാനങ്ങൾ പോഗ്രാമിന് മിഴിവേകി. സ്നേഹോപഹാരം, സാരഥി കേന്ദ്രഭരണ സമിതി അംഗങ്ങൾ നൽകി ആദരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മറുപടി പ്രസംഗത്തിൽ സുരേഷ് കൊച്ചത്ത്, ശ്രീനാരായണ ഭക്തർ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടതെന്നു വിശദീകരിച്ചു. തനിക്ക് നൽകിയ ഹൃദ്യമായ യാത്രയയപ്പിന് നന്ദി അറിയിച്ച സുരേഷ് കൊച്ചത്ത് സാരഥിയ്ക്ക് മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങൾ അർപ്പിക്കുകയുണ്ടായി. യാത്രയയപ്പിന് നേതൃത്വം കൊടുത്ത കോർഡിനേറ്റർ അരുൺ സത്യൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും നന്ദി അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured